Deshabhimani

വയനാടിന്‌ സഹായം: നിരുത്തരവാദ മറുപടിയുമായി കേന്ദ്രം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 14, 2024, 05:35 PM | 0 min read

ന്യൂഡൽഹി> വയനാട്‌ ഉരുൾപൊട്ടൽ ദുരന്തം നേരിടാൻ സഹായം ലഭ്യമാക്കുന്നതിൽ നിരുത്തരവാദപരമായ മറുപടിയുമായി വീണ്ടും കേന്ദ്രം. ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ച കേന്ദ്രസംഘം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി എടുത്തിട്ടുണ്ടെന്ന്‌ ആഭ്യന്തരസഹമന്ത്രി നിത്യാനന്ദ്‌ റായ്‌ സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസിനെ അറിയിച്ചു. എന്നാൽ നടപടി എന്താണെന്ന്‌ മറുപടിയിൽ വ്യക്തമാക്കുന്നില്ല.  

ആഗസ്‌ത്‌ എട്ട്‌ മുതൽ 10 വരെയാണ്‌ കേന്ദ്രം സംഘം ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ചത്‌. സംസ്ഥാന സർക്കാരിന്റെ ഔപചാരിക നിവേദനം ലഭിക്കാതെ തന്നെ കേന്ദ്രസംഘത്തെ അയച്ചുവെന്ന വിചിത്രമായ അവകാശവാദവും കേന്ദ്രമന്ത്രി ഉന്നയിച്ചു. നിലവിലെ മാനദണ്ഡങ്ങൾ പ്രകാരം വയനാട്‌  ഉരുൾപൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ കഴിയില്ല. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക്‌ സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ മതിയായ മിച്ചമുണ്ടെന്നും കെ വി തോമസ്‌ നൽകിയ കത്തിന്‌ മറുപടിയായി കേന്ദ്രമന്ത്രി അവകാശപ്പെട്ടു.



deshabhimani section

Related News

0 comments
Sort by

Home