കൂത്താട്ടുകുളം
വയനാട് ദുരന്തം ദേശീയദുരന്തമായി പ്രഖ്യാപിച്ച് അടിയന്തരസഹായം എത്തിക്കണമെന്ന് ആവശ്യപ്പെട്ട് ബാലസംഘം ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കുട്ടികൾ പ്രധാനമന്ത്രിക്ക് കത്തയച്ചു. കൂത്താട്ടുകുളം പോസ്റ്റ് ഓഫീസിനുമുന്നിൽ നടന്ന യോഗത്തിൽ ജില്ലാ സെക്രട്ടറി കെ കെ കൃഷ്ണേന്ദു ഉദ്ഘാടനം ചെയ്തു.
അക്ഷര സാജു അധ്യക്ഷയായി. ജില്ലാ പ്രസിഡന്റ് വിസ്മയ് വാസ്, ജില്ലാ കൺവീനർ എൻ കെ പ്രദീപ്, സ്വാതി സോമൻ, വി എ മോഹനൻ, ടി എ ജയരാജ്, കെ കെ ചന്ദ്രൻ, പ്രജിത് പ്രഭകുമാർ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..