06 October Sunday
സന്നദ്ധസംഘടനയെ വിലക്കിയത് വിവാദമായിരുന്നു

ദുരന്തത്തിനിടയിലും ജനങ്ങളെ സർക്കാരിനെതിരെ തിരിക്കാൻ ശ്രമിച്ചു; എഡിജിപിക്കെതിരെ സിപിഐ വയനാട് ജില്ലാ ഘടകം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 3, 2024

സുല്‍ത്താന്‍ബത്തേരി> വയനാട് ദുരന്തമേഖലയില്‍ സന്നദ്ധപ്രവര്‍ത്തകരുടെ ഭക്ഷണവിതരണം നിര്‍ത്തിവെച്ചത് എഡിജിപി യാണെന്ന് സിപിഐ വയനാട് ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു.

സന്നദ്ധപ്രവര്‍ത്തകര്‍ വിതരണംചെയ്യുന്ന ഭക്ഷണം എ.ഡി.ജി.പി. അജിത് കുമാര്‍ ഇടപെട്ട് നല്‍കേണ്ടതില്ലെന്ന് പറഞ്ഞു. അതുവരെ നല്ല നിലയില്‍ നടന്നുകൊണ്ടിരുന്ന പ്രവര്‍ത്തനമാണ് നിര്‍ത്തിവെപ്പിച്ചത്.

 ഇടപെടലിന് പിന്നില്‍ ജനങ്ങളെ സര്‍ക്കാരിനെതിരെ തിരിക്കാനുള്ള ഗൂഢലക്ഷ്യം ഉണ്ടായിരുന്നു. ഇക്കാര്യം മന്ത്രിയെ ബോധ്യപ്പെടുത്തിയതിന് ശേഷമാണ് പരിഹരിച്ചതെന്നും ഇ ജെ ബാബു വ്യക്തമാക്കി.

വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ജനങ്ങളെ സര്‍ക്കാരിനെതിരെ തിരിച്ചുവെന്നതടക്കമുള്ള ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടിരിക്കുന്നത്. നല്ലരീതിയില്‍ മുന്നോട്ടുപോയ രക്ഷാപ്രവര്‍ത്തനത്തിനിടെ വിവാദങ്ങള്‍ സൃഷ്ടിച്ചു എന്നാണ് വെളിപ്പെടുത്തിയത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സന്നദ്ധ സംഘടനകളും പൊതു പ്രവര്‍ത്തകരും ഒത്തു ചേര്‍ന്നാണ് പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോയിരുന്നത്. നേരത്തെ തന്നെ എഡിജിപിയുടെ നടപടി സംബന്ധിച്ച് വിവാദമുണ്ടായിരുന്നു.

ദുരന്തമുണ്ടായപ്പോള്‍ മന്ത്രി കെ.രാജന്‍ സ്ഥലത്തെത്തിയിരുന്നു. പ്രതിപക്ഷത്തിന് പോലും ആക്ഷേപമില്ലാത്ത വിധത്തില്‍ ദുരന്തഭൂമിയിലെ രക്ഷാപ്രവര്‍ത്തനത്തിന് മന്ത്രിമാര്‍ ഒന്നിച്ച് നേതൃത്വം നല്‍കി. ഒരുദിവസം കെ. രാജന്‍ അവിടെ നിന്നും മാറിയതോടെയാണ് വിവാദമുണ്ടായത്.ഊട്ടുപുര പൂട്ടിച്ചത് എന്തിനെന്ന് അന്നും ചോദിച്ചു

വയനാട്ടിലെ ദുരന്തമേഖലയില്‍ ഭക്ഷണവിതരണത്തില്‍നിന്ന് സന്നദ്ധസംഘടനയെ വിലക്കിയത് വിവാദമായിരുന്നു. മുസ്ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തിലുള്ള വൈറ്റ് ഗാര്‍ഡ് എന്ന സന്നദ്ധസംഘടന നടത്തിവരുന്ന ഊട്ടുപുര പൂട്ടിക്കുകയുണ്ടായി. ഇതിനെതിരെ മുസ്ലിംലീഗ് നേതൃത്വം അന്ന് രം?ഗത്തെത്തിയിരുന്നു.

ഭക്ഷണ വിതരണം നിര്‍ത്തിയതോടെ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവര്‍ക്കടക്കം ഭക്ഷണം ലഭിക്കുന്നില്ലെന്ന പരാതി ഉയര്‍ന്നിരുന്നു. രക്ഷാപ്രവര്‍ത്തകരും യൂത്ത് ലീ?ഗ്, കോണ്‍?ഗ്രസ് നേതാക്കളും രൂക്ഷവിമര്‍ശനവുമായി രം?ഗത്തെത്തുകയും സോഷ്യല്‍മീഡിയയിലടക്കം വ്യാപക പ്രതിഷേധമുയരുകയും ചെയ്തിരുന്നു.


ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്ന സന്നദ്ധപ്രവര്‍ത്തകര്‍, സൈനികര്‍, പൊലീസുകാര്‍, വളണ്ടിയര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, മൃതദേഹം തിരയുന്ന ബന്ധുക്കള്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയ എല്ലാവര്‍ക്കും ഈ ഊട്ടുപുരയില്‍ നിന്ന് നാലു ദിവസം സൗജന്യമായി ഭക്ഷണം ലഭിച്ചിരുന്നു. സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് ഊട്ടുപുര പൂട്ടേണ്ടിവന്നത് ചൂണ്ടിക്കാട്ടി സംഘാടകര്‍ ഫ്ലക്സ് കെട്ടിയതിനെതുടര്‍ന്ന് സംഭവം വാര്‍ത്തയാവുകയായിരുന്നു.

തങ്ങളുടെ സംശയം അന്ന് തന്നെ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു എന്നും ഇ ജെ ബാബു പറഞ്ഞു

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top