കല്‍പ്പറ്റ > വയനാട്ടില്‍ കെപിസിസി സംസ്ഥാന സെക്രട്ടറി രാജിവെച്ചു. എം എസ് വിശ്വനാഥനാണ് നേതൃത്വത്തിന്റെ അവഗണനയിലും നിലപാടില്ലായ്മയിലും പ്രതിഷേധിച്ച് രാജിവച്ചത്. സിപിഐ എമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് വിശ്വനാഥന് അറിയിച്ചു. ബത്തേരി നഗരസഭ കൗണ്‍സിലര്‍ കൂടിയാണ്. ഇതോടെ കഴിഞ്ഞ അഞ്ചു ദിവസത്തിനുള്ളില്‍ നാല് സംസ്ഥാന നേതാക്കളാണ് വയനാട്ടില്‍നിന്നും രാജിവച്ചത്.
ഐഎന്‍ടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറിയും ഡിസിസി സെക്രട്ടറിയുമായ പി കെ അനില്‍കുമാര്‍, കെപിസിസി എക്സിക്യുട്ടീവംഗവും മന്ത്രി കെ കെ രാമചന്ദ്രന് മാസ്റ്ററുടെ സഹോദരനുമായ കെ കെ വിശ്വനാഥന്, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സുജയ വേണുഗോപാല്‍ എന്നിവരാണ് കഴിഞ്ഞ ദിവസങ്ങളില്‍ രാജിവച്ചത്. സുജയ വേണുഗോപാല്‍ സിപിഐ എമ്മിനൊപ്പവും പി കെ അനില്‍കുമാര്‍ എല്ജെഡിയിലുമാണ് ചേര്‍ന്നത്.
കുറുമന് സമുദായത്തിന്റെ സജീവ പ്രവര്‍ത്തകനായ എം എസ് വിശ്വനാഥന് നേരത്തെ സമുദായ നേതാവുകൂടിയായിരുന്നു. നേതൃത്വത്തിന്റെ അവഗണനയിലും പരാജയത്തിലും നിലാപാടില്ലായ്മയിലും പ്രതിഷേധിച്ചാണ് രാജിയെന്നും ഇടതുപക്ഷ സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്ന ഇടതുവികസന ബദലും നിലപാടുകളും ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്നും വിശ്വനാഥന് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..