29 January Saturday

അണക്കെട്ടുകളിൽ ജലനിരപ്പുയരുന്നു: മുല്ലപ്പെരിയാർ ഇന്ന്‌ തുറന്നേക്കും

വെബ് ഡെസ്‌ക്‌Updated: Monday Nov 15, 2021

തൊടുപുഴ > ഇടുക്കി ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഡാമുകളിൽ ജലനിരപ്പുയരുന്നു. മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ്‌ 140.30 അടിയായി ഉയർന്നു. തമിഴ്‌നാട്‌ കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ്‌ 2250 ഘനയടിയായി ഉയർത്തി എങ്കിലും അണക്കെട്ടിലേക്കുള്ള നീരൊഴുക്ക്‌ ശക്തമായി തുടരുകയാണ്‌.

ഇടുക്കി അണക്കെട്ടിലും ജലനിരപ്പുയരുകയാണ്‌. നിലവിൽ 2399.12 അടിയാണ്‌ ഇടുക്കി ഡാമിലെ ജലനിരപ്പ്‌. 40 ഘനയടി വെള്ളമാണ്‌ സെക്കൻഡിൽ പുറത്തുവിടുന്നത്‌. മഴ തുടരുന്ന പശ്ചാത്തലത്തിൽ കൂടുതൽ വെള്ളം തുറന്നു വിടുന്ന കാര്യത്തിൽ ഇന്ന്‌ തീരുമാനമുണ്ടാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top