22 October Thursday

ഇടുക്കി, മുല്ലപ്പെരിയാർ ജലനിരപ്പ്‌ ഉയർന്നു

വെബ് ഡെസ്‌ക്‌Updated: Thursday Sep 24, 2020

ഇടുക്കി> ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകളിൽ ജലനിരപ്പ്‌ വീണ്ടും ഉയർന്നു. വ്യാഴാഴ്ച രാത്രി ഏഴിന്‌ 2387.12 അടിയാണ്‌ ഇടുക്കിയിലെ ജലനിരപ്പ്‌. ബുധനാഴ്ച ഇത്‌ 2386.24 അടിയായിരുന്നു. അണക്കെട്ടിൽ ഇപ്പോൾ സംഭരണശേഷിയുടെ 81.81 ശതമാനം വെള്ളമാണുള്ളത്‌. വ്യാഴാഴ്ച രാവിലെ ഏഴുവരെ ആറ്‌ മില്ലിമീറ്റർ മഴയാണ്‌ ലഭിച്ചത്‌. ഇപ്പോൾ പദ്ധതിപ്രദേശത്ത്‌ മഴ ഇല്ല.

മുല്ലപ്പെരിയാറിലെ ജലനിരപ്പ് രാവിലെ ആറിന് 131.03 അടിയായി ഉയർന്നു. രാവിലെ ആറുവരെയുള്ള 24 മണിക്കൂറിൽ തേക്കടിയിൽ 0.4 മില്ലിമീറ്റർ മഴ പെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top