മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ല; വി ഡി സതീശനെ തള്ളി കെ എം ഷാജി
മലപ്പുറം> മുനമ്പം വഖഫ് വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ അഭിപ്രായത്തെ തള്ളി മുസ്ലീം ലീഗ് നേതാവ് കെ എം ഷാജി. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ലെന്നും വി ഡി സതീശന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നും കെ എം ഷാജി പറഞ്ഞു. പെരുവള്ളൂര്‍ പഞ്ചായത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനത്തിലാണ് ഷാജി ഇക്കാര്യം പറഞ്ഞത്.
'മുനമ്പം വിഷയം വലിയൊരു പ്രശ്നമാണ്. വിചാരിക്കുന്നതുപോലെ നിസാരമായ ഒരു കാര്യമല്ല. ഖഫ് ഭൂമിയല്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. മുസ്ലീംലീഗിന് ആ അഭിപ്രായമില്ല. അത് വഖഫ് ഭൂമിയല്ലെന്ന് പറയാനും പറ്റില്ല. ഫാറൂഖ് കോളേജിന്റെ അധികൃതർ പറയുന്നത് അത് വഖഫ് ഭൂമിയല്ലെന്നാണ്. അവർക്ക് അതുപറയാൻ എന്ത് അവകാശമാണുള്ളത്. വഖഫ് ചെയ്തതിന് രേഖകൾ ഉണ്ട്.'- കെ എം ഷാജി പറഞ്ഞു.
0 comments