09 December Friday

വഖഫ്‌ അഴിമതി: മുസ്ലിം ലീഗ് നേതാവ്‌ അബ്‌ദുൾ റഹ്മാൻ കല്ലായി അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Monday Sep 26, 2022

കണ്ണൂർ > വഖഫ് അഴിമതിക്കേസിൽ മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി അബ്‌ദുൾ റഹ്മാൻ കല്ലായിയെ അറസ്റ്റ് ചെയ്‌തു‌. കേസിൽ പ്രതികളായ മറ്റു രണ്ടുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. കോൺഗ്രസ് നേതാവ് എം സി കുഞ്ഞമ്മദ് മാസ്റ്റർ, ലീഗ് നേതാവ് യു മഹറൂഫ് എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത്. മൂന്നു പേരെയും സ്റ്റേ‌ഷൻ ജാമ്യത്തിൽ വിട്ടയച്ചു.

മട്ടന്നൂർ പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എട്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ്. മട്ടന്നൂർ ജുമാ മസ്‌ജിദ് നിർമ്മാണത്തിലാണ് വെട്ടിപ്പ് നടത്തിയത്. ഏഴ് കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top