പാലക്കാട്> വാളയാറിൽ സഹോദരിമാരായ കുട്ടികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ സിബിഐയുടെ കുറ്റപത്രം പാലക്കാട് പോക്‌സോ കോടതി തള്ളി. പെൺകുട്ടികളുടെ അമ്മയുടെ ആവശ്യ പ്രകാരമാണ് കോടതി തള്ളിയത്. തുടർന്നും സിബിഐ തന്നെ കേസ് അന്വേഷിക്കണമെന്നാണ് കോടതി നിർദേശം.
നിരന്തരമായ ശാരീരിക പീഡനത്തെ തുടർന്ന് സഹോദരിമാർ ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസിനു പിന്നാലെ സിബിഐയും കണ്ടെത്തിയത്. എന്നാൽ മക്കളുടേത് കൊലപാതകമെന്നാണ് അമ്മയുടെ വാദം. വലിയ മധു എന്നു വിളിക്കുന്ന മധു, ഷിബു. മധു, ആലപ്പുഴ സ്വദേശി പ്രദീപ്‌കുമാർ, പ്രായപൂർത്തിയാകാത്ത ആൺകുട്ടി എന്നിവരാണ് പ്രതികൾ. ഇതിൽ പ്രദീപ്‌കുമാർ വിചാരണയ്‌ക്കിടെ ആത്മഹത്യ ചെയ്‌തു. പ്രതികളെ വെറുതേവിട്ട പോക്‌സോ കോടതി നടപടി ഹൈക്കോടതി റദ്ദാക്കിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..