04 December Friday

സർക്കാർ വാളയാറിലെ അമ്മയ്‌ക്കൊപ്പം‌; അപ്പീലിൽ വാദം നവംബർ ഒമ്പതിന്‌ തുടങ്ങും‌: എ കെ ബാലൻ

വെബ് ഡെസ്‌ക്‌Updated: Monday Oct 26, 2020

പാലക്കാട്‌ > വാളയാറിൽ മരിച്ച പെൺകുട്ടികളുടെ അമ്മയോടൊപ്പമാണ്‌ സർക്കാരെന്ന്‌ മന്ത്രി എ കെ ബാലൻ. സംഭവം ഉണ്ടായപ്പോൾ  അന്വേഷണത്തിന്‌  പ്രത്യേക സംഘത്തെ നിയോഗിച്ചു. അന്വേഷണത്തിലും പ്രോസിക്യൂഷനിലുമുണ്ടായ വീഴ്‌ച അന്വേഷിക്കാൻ‌ ജുഡീഷ്യൽ കമീഷനെയും വച്ചു.

ആ റിപ്പോർട്ടിന്മേൽ  നടപടി തുടരുകയാണ്‌. നടപടി പൂർത്തിയാകാത്തതിനാൽ പൊലീസ്‌ ഉദ്യോഗസ്ഥർക്ക്‌ അർഹമായ പ്രൊമോഷൻ തടയാനാവില്ല. കേസിൽ സർക്കാർ അപ്പീലിൽ വാദം നവംബർ ഒമ്പതിന്‌ തുടങ്ങും‌. കുട്ടികളുടെ അമ്മയുടെ ആഗ്രഹപ്രകാരമാണ്‌ മുഖ്യമന്ത്രി ഇടപെട്ടത്‌.

ഏത്‌ അന്വേഷണത്തിനും സർക്കാർ തയ്യാറാണ്‌. തുടരന്വേഷണവും പുനർവിചാരണയും വേണമെന്ന്‌ ഹൈക്കോടതിയിലും പറഞ്ഞു. കേന്ദ്ര ഏജൻസി അന്വേഷണം വേണമെങ്കിൽ അതും നടത്താമെന്ന്‌ ഉറപ്പുനൽകി.  വിഷയം മുഖ്യമന്ത്രിക്കെതിരെ തിരിക്കുന്നതിൽ‌ പ്രത്യേക അജൻഡയുണ്ടെന്നും -മന്ത്രി പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top