14 December Saturday

വാളയാർ കേസിൽ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി

വെബ് ഡെസ്‌ക്‌Updated: Wednesday Nov 20, 2019

തിരുവനന്തപുരം> വാളയാർ കേസിൽ സംസ്‌ഥാന സർക്കാർ ഹൈക്കോടതിയിൽ  അപ്പീൽ നൽകി. പ്രാഥമിക അന്വേഷണത്തിൽ  വീഴ്‌ച ഉണ്ടായിട്ടുണ്ടെന്ന്‌ സർക്കാർ കോടതിയെ അറിയിച്ചു.

കേസിൽ സാക്ഷിമൊഴികൾ മജിസ്‌ട്രേറ്റ്‌ രേഖപ്പെടുത്തിയിട്ടും ഉപയോഗിച്ചിട്ടില്ല. കേസിൽ തുടരന്വേഷണവും പുനർ വിചാരണയും അനിവാര്യമാണ്‌.  ആദ്യമരണത്തിലും ലൈംഗിക പീഡനം ഉണ്ടായി. എന്നാൽ ആ രീതിയിൽ ആദ്യകേസിൽ അന്വേഷണം ഉണ്ടായില്ല.കൂറുമാറിയ സാക്ഷികൾക്കെതിരെ നടപടി സ്വീകരിച്ചില്ല എന്നും അപ്പീലിൽ സർക്കാർ വ്യക്‌തമാക്കി.

വാളയാറിൽ ലൈംഗിക പീഡനത്തിനിരയായ സഹോദരിമാരായ രണ്ട്‌ പെൺകുട്ടികളുടെ  മരണം സംബന്ധിച്ച കേസിലാണ്‌ പുനരന്വേഷണം ആവശ്യപ്പെട്ടിട്ടുള്ളത്‌. 52 ദിവസത്തെ  ഇടവേളയിലാണ്‌ 13ഉം 10 വയസുള്ള സഹോദരിമാരെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്‌.


പ്രധാന വാർത്തകൾ
 Top