18 June Tuesday

കൊലക്കേസ് പ്രതിക്കൊപ്പം: 'ബല്‍റാം, നിങ്ങളൊരു കപട രാഷ്ട്രീയക്കാരന്‍ തന്നെ..ഏതൊരു സ്ത്രീത്വം വേട്ടയാടപ്പെട്ടാലും നിങ്ങള്‍ക്കൊന്നുമില്ല'

വെബ് ഡെസ്‌ക്‌Updated: Friday Mar 22, 2019

അതെ ബല്‍റാം നിങ്ങള്‍ ഒരു കപട രാഷ്ട്രീയം കളിക്കുന്നവന്‍ തന്നെ.. നിങ്ങള്‍ക്ക് ഈ ഭൂമുഖത്ത് ഏതൊരു സ്ത്രീത്വം വേട്ടയാടപ്പെട്ടാലും യാതൊരു മനോവിഷമവുമില്ല.. സംഭവത്തില്‍ സി പി ഐ (എം) പ്രതിയാവുന്നത് മാത്രമാണ് ഉന്നം.. ;  ഡിവൈഎഫ്‌ഐ തൃശൂര്‍ ജില്ലാ സെക്രട്ടറി പിബി അനൂപ് എഴുതുന്നു

  അനൂപിന്റെ ഫേയ്‌സ്‌ബുക്ക് പോസ്റ്റ്

ഒരല്‍പം നീണ്ട എഴുത്താണ് വായിക്കണമെന്ന് അപേക്ഷ

youtu.be/bsUDo523UWY

ചിത്രം 8:

കേരളത്തിലെ യുവ എം എല്‍ എ രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ ഫേസ്ബുക്കിലിട്ട പോസ്റ്റാണത്. വിമര്‍ശനങ്ങളേറേ വന്നപ്പോള്‍ ആ പോസ്റ്റ് പിന്‍വലിച്ചെന്നും കേള്‍ക്കുന്നു. യഥാര്‍ത്ഥത്തില്‍ വി.ടി ബല്‍റാം സ്ത്രീത്വത്തെ ബഹുമാനിക്കുന്നവനോ അവരുടെ സംരക്ഷകനോ അല്ല. അദ്ദേഹത്തിന്റെ കപട മുഖങ്ങള്‍ എത്രതവണ അഴിഞ്ഞു വീണിരിക്കുന്നു..ബല്‍റാമും അദ്ദേഹത്തിന്റെ പാര്‍ട്ടിയും എന്തെന്നറിയാന്‍ ഇതുകൂടി ശ്രദ്ധയിലേക്ക്

ചിത്രം 1, 2:

കോട്ടയം പൊന്‍കുന്നം കൊപ്രക്കളം സ്വദേശി മോനിഷ ആസ്‌ട്രേലിയായിലെ മെല്‍ബണില്‍ ആത്മഹത്യ ചെയ്ത വാര്‍ത്തയും കഥകളുമാണിത്.. 2017 ഫെബ്രുവരിയിലാണ് സംഭവം . മോനിഷ പാല മുരുക്കുംപുഴ സ്വദേശി അരുണുമായി പ്രണയത്തിലായി രജിസ്റ്റര്‍ വിവാഹം നടത്തുന്നു .. പിന്നീട് ബന്ധുക്കള്‍ ഇടപ്പെട്ട് മതാചാരപ്രകാരം വിവാഹം നടത്തികൊടുക്കുന്നു ..

വിവാഹത്തിനു മുന്‍പ് തന്നെ അരുണ്‍ വലിയൊരു തുക പെണ്‍വീട്ടുകാരില്‍ നിന്ന് വാങ്ങുന്നു .. ഓസ്‌ട്രേലിയയില്‍ മെയില്‍ നഴ്‌സായ അരുണ്‍ മെല്‍ബണിലെ ആശുപത്രിയില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഓഫീസില്‍ വര്‍ക്ക് ചെയ്യുന്നു എന്ന് തെറ്റിദ്ധരിപ്പിച്ചാണ് മോനിഷയുമായി പ്രണയത്തിലായത് . മെല്‍ബണില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയറായി ജോലി കിട്ടിയ മോനിഷ പിന്നീടാണ് സത്യങ്ങള്‍ തിരിച്ചറിയുന്നത്. മോനിഷയുടെ അമ്മ റിട്ടയര്‍ ആവുന്ന വേളയില്‍ വന്‍തുക സ്ത്രീധന വകയില്‍ചോദിച്ച് അരുണ്‍ അവരെയെല്ലാം ശല്യപ്പെടുത്തിയിരുന്നു. താനൊരു ഗ്യാസ് ചേമ്പറിലാണ് താമസിക്കുന്നത് എന്ന് മരിക്കുന്നതിനു കുറച്ചുദിവസം മുമ്പ് മോനിഷ അമ്മയോട് വെളിപ്പെടുത്തിയിരുന്നു.| മരണപ്പെട്ട മോനിഷയുടെ മൃതദേഹം നാട്ടിലെത്തിച്ചു മണിക്കൂറുകള്‍ക്കുള്ളില്‍ ഭര്‍ത്താവായ അരുണ്‍ നാട്ടില്‍നിന്നു സ്ഥലംവിട്ടു

ചിത്രം 3:

മോനിഷയുടെ മരണത്തില്‍ ഭര്‍ത്താവായ അരുണിനെ സംശയമുണ്ടെന്ന് കാണിച്ചു അമ്മ പോലീസില്‍ പരാതി നല്‍കുന്നു. സ്വന്തം ഭാര്യയുടെ സംസ്‌കാര ചടങ്ങിന് പോലും പങ്കെടുക്കാത്ത അരുണ്‍ രായ്ക്കുരാമാനം നാടുവിട്ടതായി പൊലീസ് സ്ഥിരീകരിച്ചു. പ്രതിയായ അരുണിനെ വേണ്ടി കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ക്രൈം നമ്പര്‍ 240/17 ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ളത് ആവുന്നു

ചിത്രം 5:

നാടുവിട്ട അരുണിന്റെ ഫേസ്‌ബുക്ക് പ്രൊഫൈല്‍.

അതെ അരുണ്‍ ഇപ്പോള്‍ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (OICC) ഓസ്‌ട്രേലിയയിലെ ജനറല്‍ സെക്രട്ടറിയാണ് ... അതെ വി ടി ബല്‍റാമിന്റെ അതേ കോണ്‍ഗ്രസിന്റെ പോഷകസംഘടന


ചിത്രം 4,6,7:

OICC ഓസ്‌ട്രേലിയ സംഘടിപ്പിച്ച നെഹ്‌റു അനുസ്മരണം. ഓസ്‌ട്രേലിയ സുഖവാസം.. അരുണിനോടൊത്ത് ഓടുന്നു ചാടുന്നു പോസ്റ്റിടുന്നു ലൈക്ക് വാങ്ങുന്നു. അരുണിനെ നാട്ടില്‍ വരാന്‍ കേസ് ഒതുക്കാന്‍ വലിയ ശ്രമം നടത്തുന്നു ... സോഷ്യല്‍ ഓഡിറ്റര്‍ ഓഫ് ഇന്ത്യന്‍ പൊളിറ്റിക്‌സ് ..

അവസാനമായി.. ചെറുപ്പുളശ്ശേരി ഒന്നാം പോസ്റ്റ് പിന്‍വലിച്ച് ആളായി രണ്ടാം പോസ്റ്റിലിട്ട തിരുമൊഴികള്‍..

1: നാട്ടില്‍ നടക്കുന്ന നിയമസംവിധാനങ്ങളെ നോക്കുകുത്തിയാക്കി.. (എന്നാല്‍ ലുക്കൗട്ട് നോട്ടീസ് എന്ന നിയമ നടപടിയെ ബല്‍റാമിനെ വില കല്പിക്കേണ്ട)

2: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇരട്ടതാപ്പിനെ കുറിച്ച് പറയുന്ന ബല്‍റാം സ്വയം എത്ര താപ്പിന് ഉടമയാണ്

3: പോലീസ് എഫ് ഐ ആറില്‍ ഇടംപിടിച്ച ചെറുപ്പുളശ്ശേരി പാര്‍ട്ടി ഓഫീസ്.... എത്രകാലം കഴിഞ്ഞാലും നിലമ്പൂരിലെ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസ് ഒന്നു ഓര്‍ക്കുക പോലും ചെയ്യാത്ത ബല്‍റാം4: മുഖ്യശത്രുവായ മുഖ്യമന്ത്രിയെ ചൂണ്ടി പ്രതിയോടൊപ്പം വേദി പങ്കിടുന്നത് ലജ്ജാകരം എന്ന് വിശേഷിപ്പിക്കുമ്പോള്‍ രാഹുല്‍ ഗാന്ധിക്ക് പോക്‌സോ കേസില്‍ പ്രതിയായ നാട്ടികയിലെ കെഎസ്യു നേതാവ് യദുകൃഷ്ണന്‍ കൈ കൊടുക്കുന്ന ചിത്രം കണ്ടില്ലെന്നു നടിക്കാം .. നാട്ടില്‍ കണ്ടാല്‍ കണ്ടം വഴി ജനങ്ങള്‍ ഓടിക്കുന്നവരോടൊപ്പം വിദേശത്ത് കടപ്പുറത്ത് ഇഷ്ടംപോലെ മണ്ടി നടക്കാം..അതെ ബല്‍റാം നിങ്ങള്‍ ഒരു കപട രാഷ്ട്രീയം കളിക്കുന്നവന്‍ തന്നെ.. നിങ്ങള്‍ക്ക് ഈ ഭൂമുഖത്ത് ഏതൊരു സ്ത്രീത്വം വേട്ടയാടപ്പെട്ടാലും യാതൊരു മനോവിഷമവുമില്ല.. സംഭവത്തില്‍ സി പി ഐ (എം) പ്രതിയാവുന്നത് മാത്രമാണ് ഉന്നം.. എത്രപേര്‍ കൊല ചെയ്യപ്പെട്ടാലും പ്രതികള്‍ സി പി ഐ (എം) ബന്ധമുള്ളവരാണം എന്ന് മാത്രമാണ് നിങ്ങളുടെ പ്രാര്‍ത്ഥന...അതെ അന്ധമായ 'സിപിഐ (എം) വിരോധത്താല്‍ ഒരാള്‍ അതും ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ ഇങ്ങനെയാവരുത്..

രാഷ്ട്രീയത്തെ ഇങ്ങനെ മലീമസമാക്കരുത്..

 


പ്രധാന വാർത്തകൾ
 Top