11 December Wednesday

ദേശാഭിമാനി ഏരിയ ലേഖകൻ വി എസ്‌ അവീഷ്‌ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2024

തിരുവനന്തപുരം
സിപിഐ എം മംഗലപുരം ലോക്കൽ കമ്മിറ്റിയംഗവും ഡിവൈഎഫ്‌ഐ ബ്ലോക്ക്‌ ട്രഷററുമായ വി എസ്‌ അവീഷ്‌ (36) അന്തരിച്ചു. ദേശാഭിമാനി മംഗലപുരം ഏരിയ ലേഖകനായും സിപിഐ എം ഏരിയ കമ്മിറ്റി ഓഫീസ് സെക്രട്ടറിയുമായി പ്രവർത്തിച്ചുവരികയായിരുന്നു. ശനി പകൽ 11ന്‌ ഏരിയകമ്മിറ്റി ഓഫീസിലെ പൊതുദർശനത്തിനുശേഷം രണ്ടിന്‌ വീട്ടുവളപ്പിൽ സംസ്‌കരിക്കും.

മംഗലപുരം കോരാണി വി എസ്‌ നിലയത്തിൽ വിജയന്റെയും ഷൈജയുടെയും മകനാണ്‌. ഭാര്യ: അഭിരാമി (തോന്നയ്‌ക്കൽ സർവീസ്‌ സഹകരണ ബാങ്ക്‌ ജീവനക്കാരി). മകൾ: അനേയ. സഹോദരൻ അജീഷ്‌ (ഇന്ത്യൻ ബാങ്ക്‌).

സിപിഐ എം ജില്ലാസെക്രട്ടറി വി ജോയി, ജില്ലാകമ്മിറ്റി അംഗം ആർ രാമു, ഏരിയ സെക്രട്ടറി മധു മുല്ലശേരി, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ജെ എസ്‌ ഷിജൂഖാൻ, ജില്ലാ കമ്മിറ്റിയംഗം വി എ വിനീഷ്‌, ദേശാഭിമാനി ചീഫ്‌ ന്യൂസ്‌ എഡിറ്റർ കെ പ്രേമനാഥ്‌, തിരുവനന്തപുരം യൂണിറ്റ്‌ ന്യൂസ്‌ എഡിറ്റർ എൻ ശശി, ബ്യൂറോ ചീഫ്‌ സി കെ ദിനേശ്‌ വർമ തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top