തിരുവനന്തപുരം> വിഴിഞ്ഞത്ത് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെങ്കിലും കനത്ത പൊലീസ് കാവല്‍ തുടരുന്നു . വിവിധ ജില്ലകളില്‍നിന്നായി ആയിരത്തോളം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.
ഞായറാഴ്ചയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് മൂവായിരത്തോളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അക്രമത്തില്‍ 40 പൊലീസുകാര്‍ക്ക് പരിക്കേറ്റു. ഇതില്‍ ആറ് പേരുടെ നിലഗുരുതരമാണ്. വിഴിഞ്ഞത്ത് കെഎസ്ആര് ടിസി ബസുകള്‍ ഇന്ന് സര്‍വീസ് ആരംഭിച്ചിട്ടില്ല.
ഇന്ന് വൈകിട്ട് 3.30 ന് കളക്ടറുടെ നേതൃത്വത്തില്‍ സര്‍വകക്ഷി യോഗം ചേരും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..