15 October Tuesday

എംഎസ്‍സി ഡെയ്‍ല 30 ന്
വിഴിഞ്ഞത്ത് എത്തും ; പിന്നാലെ കൂടുതൽ ഫീഡർ കപ്പലുകൾ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 27, 2024


തിരുവനന്തപുരം
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് കണ്ടെയ്നറുമായി എംഎസ്‍സി ഡെയ്‍ല എന്ന കപ്പൽ 30ന് എത്തും. ആഗസ്‌ത്‌ 11ന് ആഫ്രിക്കയിലെ ടോഗോ പോർട്ടിൽനിന്ന്‌ യാത്രതിരിച്ച കപ്പലാണിത്. 13,988 കണ്ടെയ്നർ വഹിക്കാൻ ശേഷിയുള്ള കപ്പലിന് 366 മീറ്റർ നീളവും 51 മീറ്റർ വീതിയുമുണ്ട്.

വിഴിഞ്ഞത്തേക്ക് വരുന്ന നാലാമത്തെ കപ്പലാകും എംഎസ്‍സി ഡെയ്‍ല. പിന്നാലെ കൂടുതൽ ഫീഡർ കപ്പലുകൾ വിഴിഞ്ഞത്തെത്തും. സാൻ ഫെർണാണ്ടോയ്‌ക്കു പിന്നാലെ മാറിൻ അസൂർ, നാവിയോസ് ടെംപോ എന്നീ കപ്പലുകൾ കണ്ടെയ്നറുകളുമായി വരുകയും ഇവിടെനിന്ന്‌ കയറ്റി പോവുകയും ചെയ്തിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top