14 October Monday

നേട്ടം കൊയ്‌ത്‌ വിഴിഞ്ഞം

സ്വന്തംലേഖകൻUpdated: Wednesday Aug 28, 2024

തിരുവനന്തപുരം >  വിഴിഞ്ഞം തുറമുഖം ട്രയൽ റൺ ആരംഭിച്ചതിന്‌ ഇന്ത്യയിലേക്കുള്ള ചരക്കുകൾ ഇറക്കിയിരുന്ന കൊളംബോയിൽ കപ്പൽ എത്തുന്നത്‌ കുറഞ്ഞുതുടങ്ങി. ആറുശതമാനത്തിന്റേതാണ്‌ കുറവ്‌.  ജൂലൈയിലെ കണക്കാണ്‌ പുറത്തുവന്നത്‌. ആ മാസം 11 ന്‌ വിഴിഞ്ഞം തുറമുഖം  ട്രയൺ റൺ തുടക്കമിട്ടിരുന്നു.  ലോകത്തിലെ  രണ്ടാമത്തെ വലിയ ഷിപ്പിങ്‌ കമ്പനിയായ മെർസ്‌കിന്റെ സാൻഫെർണാണ്ടോയാണ്‌ അന്ന്‌ വിഴിഞ്ഞത്ത്‌ എത്തിയത്‌. അതിലൂടെ അന്താരാഷ്‌ട്ര കപ്പൽചാലിന്‌ ഏറ്റവും അടുത്തുനിൽക്കുന്ന തുറമുഖം അന്താരാഷ്ട്ര ശ്രദ്ധനേടി.

മെർസ്‌ക്‌ ഇന്ത്യയിലേക്കുള്ള ചരക്ക്‌ നീക്കത്തിന്‌ വിഴിഞ്ഞം തുറമുഖത്തെ ഉൾപ്പെടുത്തി പുതിയ പദ്ധതി ആവിഷ്‌കരിച്ചതായാണ്‌ റിപ്പോർട്ട്‌. തുറമുഖത്ത്‌ കപ്പൽ അടുപ്പിക്കുന്നതിന്‌ ഉൾപ്പെടെയുള്ള നിരക്ക്‌ കൊളംബോയിലേതിനേക്കാൾ പകുതിയാണ്‌. കൊളംബോയിൽ ഏകദേശം 1762377 രൂപയും വിഴിഞ്ഞത്ത്‌ 839227 രൂപയുമാണ്‌.  ഇതും കപ്പൽ കമ്പനികളെ ആകർഷിക്കുന്നു. ഓട്ടോമാറ്റിക്‌ തുറമുഖമായതിനാൽ വേഗത്തിൽ ചരക്ക്‌ ഇറക്കാനും കയറ്റാനുമാകും. സമയനഷ്ടവുമില്ല. കൊളംബോയിൽ തുറമുഖത്ത്‌ അടുപ്പിക്കാൻ തിരക്ക്‌ കാരണം കാത്തിരിക്കേണ്ട സ്ഥിതിയുണ്ട്‌.

തിങ്കളാഴ്‌ചക്കകം മെഡിറ്ററേനിയൻ ഷിപ്പിങ്‌ കമ്പനിയുടെ ( എംഎസ്‌സി) ഡെയ്‌ല വിഴിഞ്ഞത്ത്‌ എത്തും. ലോകത്തെ ഏറ്റവും വലിയ  ഷിപ്പിങ്‌ കമ്പനിയാണ്‌ എംഎസ്‌സി.  ‌366  മീറ്റർ നീളവും  51 വീതിയുമുള്ളതാണ്‌ കപ്പൽ. ഇറക്കുന്ന ചരക്ക്‌ കൊണ്ടുപോകാൻ എംഎസ്‌സിയുടെ ഫീഡർ വെസലും പിന്നാലെ എത്തും. ഈ രണ്ടുകപ്പലുകളുടെ വരവ്‌ തുറമുഖത്തിന്റെ പെരുമ കൂട്ടും. ഒക്‌ടോബറിലായിരിക്കും വിഴിഞ്ഞത്തിന്റെ കമ്മീഷനിങ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top