21 July Sunday

ആനന്ദ് പട്‌‌വർധന്റെ ഡോക്യൂമെൻറി ‘വിവേകി’ന്‌ അനുമതി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 25, 2019

കൊച്ചി> പ്രമുഖ ഡോക്യുമെന്ററി സംവിധായകൻ ആനന്ദ് പട്‌വർധന്റെ വിവേക് (റീസൺ) എന്ന ഡോക്യുമെന്ററി കേരള അന്താരാഷ്ട്ര ഡോക്യുമെന്ററി, ഹ്രസ്വ ചലച്ചിത്രോത്സവത്തിൽ പ്രവേശിപ്പിക്കാം. ഹൈക്കോടതിയാണ് അനുമതി നൽകിയത്. ക്രമസമാധാന പ്രശ്നങ്ങളുണ്ടെങ്കിൽ പൊലിസ് നടപടി സ്വീകരിക്കണമെന്നും കോടതി വ്യക്തമാക്കി.

ഹിന്ദുത്വ ഫാസിസത്തെക്കുറിച്ച്‌ വിവരിക്കുന്ന ഡോക്യുമെൻററി വിവേകിക്‌ തടയിട്ടത്‌ കേന്ദ്രമായിരുന്നു. ഡോക്യൂമെൻററിക്ക്‌ സെൻസർ ഇളവ്‌ നൽകാൻ കേന്ദ്രം തയ്യാറായില്ല. ഇതോടെയാണ്‌ കേരള ചലചിത്ര അക്കാദമിയും ആനന്ദ്‌ പട്‌വർധനും കോടതിയെ സമീപിച്ചത്‌.

ദബോല്‍ക്കര്‍, പന്‍സാരെ തുടങ്ങിയ യുക്തിവാദികളെ ഹിന്ദുത്വ തീവ്രവാദികള്‍ കൊലപ്പെടുത്തിയ സംഭവങ്ങള്‍ കോര്‍ത്തിണക്കിയാണ് ഡോക്യുമെന്ററി തയ്യാറാക്കിയത്.കേന്ദ്രാനുമതി കിട്ടുമെന്ന പ്രതീക്ഷയില്‍ ഡോക്യുമെന്ററിയുടെ പ്രദര്‍ശനം ഫെസ്റ്റിവെലിന്റെ അവസാനദിവസമായ ബുധനാഴ്‌ചയിലേക്ക്‌ കേരള ചലച്ചിത്ര അക്കാദമി നീട്ടിയിരുന്നു

ഫെസ്റ്റിവെലില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. പകരം കേന്ദ്രമന്ത്രാലയത്തില്‍ നിന്നും സെന്‍സര്‍ ഇളവ് തേടിയാല്‍ മാത്രമേ പ്രദര്‍ശനം സാധ്യമാകൂ.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top