19 September Sunday

വിസ്മയ കേസ്: സര്‍ക്കാര്‍ അഭിപ്രായം തേടി ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 20, 2021

കൊല്ലം> ബിഎഎംഎസ് വിദ്യാര്‍ഥിനി വിസ്മയയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ട കേസില്‍ സ്ത്രീധന പീഡനമരണം 304 (ബി) കുറ്റം നിലനില്‍ക്കില്ലെന്ന ഹര്‍ജിയില്‍ സര്‍ക്കാര്‍ അഭിപ്രായം അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശം.  പ്രതിയും വിസ്മയയുടെ ഭര്‍ത്താവുമായ കിരണ്‍കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണിത്.

 പ്രതിക്കുവേണ്ടി അഡ്വ. ബി എ ആളൂര്‍ ആണ് ഹര്‍ജി ഫയല്‍ ചെയ്തത്. അതിനിടെ കേസില്‍ ജാമ്യം തേടിയുള്ള കിരണിന്റെ ഹര്‍ജി ജില്ലാ സെഷന്‍സ് കോടതി 22ന് വീണ്ടും പരിഗണിക്കും. കേസില്‍ അന്വേഷകസംഘം കുറ്റപത്രം തയ്യാറാക്കിത്തുടങ്ങി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top