കഞ്ഞിക്കുഴി > സമൂഹമാധ്യമങ്ങളില്‍ വൈറലായ മോഷണ സംഘത്തെ മാരാരിക്കുളം പൊലീസ് പിടികൂടി. എസ്എന്‍പുരം കാര്ത്തുവെളി ദീപു (22),കഞ്ഞിക്കുഴി എട്ടാം വാര്‍ഡില്‍ കൂട്ടേഴത്ത് വീട്ടില്‍ അരുൺ(ജിത്ത് -18) എന്നിവരും ഒരു പതിനാറ് വയസുകാരനുമാണ് പിടിയിലായത്. മാരാരിക്കുളം അര്‍ത്തുങ്കല്‍,ആലപ്പുഴ സൗത്ത്, കണ്ണമാലി സ്റ്റേഷനുകളിലായി ഏഴ് മോഷണകേസുകളിലെ പ്രതികളാണ്. കൂറ്റുവേലിയില് വളര്‍ത്തുമത്സ്യം വില്പന കേന്ദ്രത്തില്‍ നിന്ന് തിലോപ്പി മോഷ്ടിച്ച കേസിലാണ് ഇവരെ ഇപ്പോള്‍ അറസ്റ്റ് ചെയ്തത്.
പതിനൊന്നാം മൈലില്‍ പുലര്‍ച്ചേ വീട്ടമ്മയുടെ മാല പറിച്ചെടുത്ത കേസിലും ആലപ്പുഴ സൗത്ത് സ്റ്റേഷനില്‍ രണ്ട് ബൈക്ക് മോഷ്ടിച്ച കേസിലും ഇവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തി. മോഷ്ടിച്ച ബൈക്കുകളിലാണ് കണ്ണമാലിയിലും കുത്തിയതോട്ടിലും മാല പറിച്ചത്. രാത്രി അടിവസ്ത്രം മാത്രം ധരിച്ച് തലക്കെട്ട് കെട്ടിയാണ് മോഷണം. സമൂഹമാധ്യമങ്ങളില്‍ വൈറലായ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്. ദീപുവും അരുണും ബന്ധുക്കളാണ്. ദീപുവാണ് മോഷണത്തിന് നേതൃത്വം നല്‍കുന്നത്.
മാരാരിക്കുളം ഇന്‍സ്പെക്ടര്‍ എസ്രാജേഷ്,എസ്ഐമാരായ സെസില്‍, എ സഞ്ജീവ് കുമാര്‍,എഎസ്ഐ മാരായ ജാക്സണ്, രാജേഷ് എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് പ്രതികളെ പിടികൂടിയത്. ആലപ്പുഴ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത ആളെ ജുവനൈല്‍ കോടതിയിലും ഹാജരാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..