19 September Saturday

ബാലഭാസ്‌കറിന്റെ മരണം; അന്വേഷണം സ്വർണക്കടത്ത്‌ പ്രതികളിലേക്ക്‌

സ്വന്തം ലേഖകൻUpdated: Friday Aug 14, 2020

തിരുവനന്തപുരം > വയലിനിസ്‌റ്റ്‌ ബാലഭാസ്‌കറിന്റെ മരണം അന്വേഷിക്കുന്ന സിബിഐ സംഘം സ്വർണക്കടത്ത്‌ പ്രതികളിലേക്ക്‌. തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത്‌ കേസിൽ പിടിയിലായ പ്രകാശ്‌ തമ്പി, വിഷ്‌ണു എന്നിവരെ അടുത്ത ആഴ്‌ച ചോദ്യം ചെയ്യും. ബാലഭാസ്‌കറിന്റെ സംഗീത പരിപാടികളുടെ സംഘാടകനായിരുന്നു പ്രകാശ്‌ തമ്പി. നികുതി അടക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ നോക്കിയിരുന്നത്‌ വിഷ്‌ണുവായിരുന്നു.

ബാലഭാസ്‌കറിന്റെ മരണശേഷമാണ്‌ ഇരുവരും സ്വർണക്കടത്ത്‌ കേസിൽ അറസ്‌റ്റിലായത്‌. ബാലുവിന്റെ മരണത്തിൽ ഇവർക്ക്‌ എതിരെ കുടുംബാംഗങ്ങൾ ചില സംശയങ്ങൾ പ്രകടിപ്പിച്ചിരുന്നു. സിബിഐയ്‌ക്ക്‌ മുന്നിലും ഇക്കാര്യം വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ്‌ തമ്പിയെയും വിഷ്‌ണുവിനെയും ചോദ്യം ചെയ്യുന്നത്‌. ഇതിന്‌ പുറമെ ബാലുവിന്റെ ബന്ധു പ്രിയ വേണുഗോപാൽ, സംഗീതജ്ഞൻ സ്‌റ്റീഫൻ ദേവസി, കെഎസ്‌ആർടിസി ജീവനക്കാരൻ അജി, രക്ഷാപ്രവർത്തനം നടത്തിയ നന്ദു എന്നിവരുടെ മൊഴിയും എടുക്കും. കഴിഞ്ഞ ദിവസം കലാഭവൻ സോബിയുമായി അപകടസ്ഥലത്ത്‌ സിബിഐ പരിശോധന നടത്തിയിരുന്നു. നയതന്ത്ര ബാഗേജ്‌ വഴിയുള്ള സ്വർണക്കടത്ത്‌ കേസിൽ അറസ്‌റ്റിലായ സരിത്തിന്‌ പുറമെ സംഗീതരംഗത്തെ പ്രമുഖനെയും സംഭവസ്ഥലത്ത്‌ കണ്ടതായി സോബി വെളിപ്പെടുത്തിയിരുന്നു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top