12 July Sunday

ഭർത്തൃവീട്ടിൽ മർദ്ദനം: ഫേസ്ബുക്‌ ലൈവിൽ സഹായം തേടിയ യുവതിക്ക്‌ വനിതാ കമ്മീഷന്റെ പിന്തുണ

വെബ് ഡെസ്‌ക്‌Updated: Thursday Jun 4, 2020

കൊച്ചി> ഭർത്താവും  ഭർത്തൃവീട്ടുകാരും മർദ്ദിച്ചെന്നാരോപിച്ച്  ഫേസ്ബുക് ലൈവിലൂടെ സഹായം അഭ്യർത്ഥിച്ച പെരുമ്പാവൂർ സ്വദേശിയായ യുവതിക്ക് വനിതാ കമ്മീഷന്റെ പിന്തുണ. യുവതിയുടെ ഭർത്താവ് ജോബി കുര്യാക്കോസിനെതിരെ  സ്വമേധയാ കേസെടുത്തതായി വനിതാ കമ്മീഷൻ അംഗം അഡ്വ. ഷിജി ശിവജി അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് പെരുമ്പാവൂർ ഡി വൈ എസ് പിയെ നേരിട്ട് ഫോണിൽ വിളിച്ച് അന്വേഷിച്ചതായും ഷിജി ശിവജി പറഞ്ഞു. സംഭവത്തിന്റെ നിജസ്ഥിതി സംബന്ധിച്ച് എറണാകുളം ജില്ലാ പോലീസ് സൂപ്രണ്ടിനോട് റിപ്പോർട്ട് ആവശ്യപ്പെടുമെന്നും വനിതാ കമ്മീഷൻ അംഗം വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് യുവതി രണ്ട് തവണ ഫേസ്ബുക് ലൈവിലെത്തി ഭർത്തൃപീഡനങ്ങളെ കുറിച്ച് പറഞ്ഞത്. യുവതിയുടെ മാതാ പിതാക്കളെയും മർദ്ദിച്ചെന്ന് ആരോപണമുണ്ട്.   യുവതിയെ സന്ദർശിച്ച് വനിതാ കമ്മീഷൻ കൂടുതൽ വിവരങ്ങൾ  ആരായും. ശേഷം തുടർ നടപടികൾ സ്വീകരിക്കും
 


പ്രധാന വാർത്തകൾ
 Top