കഴക്കൂട്ടം > രാജ്യത്തെ മതരാഷ്ട്രം ആക്കാനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍ ബഹുദൂരം മുന്നോട്ടു പോയിരിക്കുകയാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. സിപിഐ എം കഴക്കൂട്ടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ ജനകീയ സദസ്സ് ശ്രീകാര്യത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ സമ്പത്ത് മുഴുവനും ഏതാനും കുടുംബങ്ങളുടെ സ്വത്താക്കി മാറ്റാൻ ശ്രമിക്കുകയാണ്. ഇതിനെതിരെ തൊഴിലാളി വർഗവും മതേതര പ്രസ്ഥാനങ്ങളും യോജിച്ച പോരാട്ടത്തിന് അണിനിരക്കണം. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഈറ്റില്ലമാണ് കേരളം,അതിനെ തകർക്കാമെന്ന് ഒരു വർഗീയ ശക്തികളും കരുതേണ്ടതില്ല. സംസ്ഥാനത്ത് വീണ്ടും ഇടതുപക്ഷ ജനാധിപത്യ സർക്കാർ വരിക തന്നെ ചെയ്യും. അതിനെ ദുർബലമാക്കുവാനുള്ള ഏത് ശ്രമത്തെയും കേരള ജനത ഒന്നടങ്കം ചെറുത്തുതോൽപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന കമ്മിറ്റി അംഗം കടകംപള്ളി സുരേന്ദ്രൻ എംഎൽഎ അധ്യക്ഷനായി. മണ്ഡലം സെക്രട്ടറി സി ലെനിൻ, ഏരിയ സെക്രട്ടറി ഡി രമേശൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ വി ജയപ്രകാശ്, വി എസ് പത്മകുമാർ, എസ് പി ദീപക് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..