27 June Monday

ബലാത്സംഗ കേസ്‌: വിജയ്‌ ബാബുവിനായി റെഡ്‌ കോർണർ നോട്ടീസ്‌

സ്വന്തം ലേഖകൻUpdated: Tuesday May 10, 2022

കൊച്ചി> ബലാത്സംഗ കേസിൽ ദുബായിൽ ഒളിവിൽ കഴിയുന്ന സിനിമാ നിർമാതാവും നടനുമായ വിജയ് ബാബുവിനെ കണ്ടെത്താൻ ഇന്റർപോളിന്റെ സഹായത്തോടെ റെഡ്‌ കോർണ‌ർ നോട്ടീസ്‌ പുറപ്പെടുവിക്കും. കൊച്ചി സിറ്റി പൊലീസ്‌ വിദേശമന്ത്രാലയം വഴിയാണ്‌ ഇന്റർപോളിന്‌ അപേക്ഷ നൽകിയത്‌.

ഒരാഴ്‌ച മുമ്പ്‌ വിജയ്‌ ബാബുവിനായി ബ്ലൂ കോർണർ നോട്ടീസ്‌ പുറപ്പെടുവിച്ചിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ ഇന്റർപോൾ റെഡ്‌ കോർണർ നോട്ടീസ്‌കൂടി നൽകിയത്‌. വിജയ്‌ ബാബുവിന്റെ ദുബായിയിലെ താമസ സ്ഥലം കണ്ടെത്തി നോട്ടീസ്‌ നൽകിയ ശേഷം ഇന്റർ പോൾ കസ്‌റ്റഡിയിലെടുക്കും. തുടർന്ന്‌ ഇന്ത്യയ്‌ക്ക്‌ കൈമാറും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top