18 September Wednesday

പാലാരിവട്ടം പാലം അഴിമതി: വി കെ ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ്‌ ചോദ്യംചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2019

കൊച്ചി > പാലാരിവട്ടം പാലം അഴിമതിയയിൽ മുൻ പൊതുമരാമത്ത്‌ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ്‌ ചോദ്യംചെയ്‌തു. വിജിലൻസ്‌ ഓഫീസിൽ വിളിച്ചുവരുത്തിയാണ്‌ ചോദ്യംചെയ്തത്‌. ഡിവൈഎസ്‌‌പി അശോക് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യല്‍. പാലാരിവട്ടം മേല്‍പ്പാല നിര്‍മാണത്തില്‍ അമിതലാഭം ഉണ്ടാക്കുന്നതിനായി വന്‍ അഴിമതി നടന്നിട്ടുണ്ടെന്നായിരുന്നു വിജിലന്‍സിന്റെ കണ്ടെത്തല്‍.

വിജിലന്‍സ് നേരത്തെ തന്നെ ചോദ്യം ചെയ്യണ്ടവരുടെ പട്ടിക തയ്യാറാക്കിയിരുന്നു. റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷനിലെയും കിറ്റ്‌കോയിലെയും ആര്‍ഡിഎസ് കമ്പനിയിലെയും ഉദ്യോഗസ്ഥരടക്കമുള്ളവരുടെ പട്ടികയാണ് ചോദ്യം ചെയ്യലിനായി തയ്യാറാക്കിയിട്ടുള്ളത്.


 


പ്രധാന വാർത്തകൾ
 Top