തിരുവനന്തപുരം
അഴിമതിയെക്കുറിച്ച് രഹസ്യമായി വിവരം നൽകാൻ ആഗ്രഹിക്കുന്നവർക്ക് അവസരംനൽകുന്ന ‘അഴിമതിമുക്ത കേരളം’ 26ന് നിലവിൽവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്രൈംബ്രാഞ്ച് ആസ്ഥാനമന്ദിരത്തിന്റെയും വിജിലൻസ് ആൻഡ് ആന്റികറപ്ഷൻ ബ്യൂറോയുടെ കെട്ടിടങ്ങളുടെയും ശിലാസ്ഥാപനം തിരുവനന്തപുരത്ത് പൂന്തുറയിൽ ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സർക്കാർ വിജ്ഞാപനംചെയ്യുന്ന അതോറിറ്റിക്ക് മുന്നിൽ കൃത്യമായ പരാതികൾ ഉന്നയിക്കാൻ കഴിയുംവിധമാവും പദ്ധതി തയ്യാറാക്കുക. ഉയർന്ന ഉദ്യോഗസ്ഥർ കണ്ടശേഷമാണ് പരാതി അന്വേഷിക്കുക.
കൃത്യമായ തെളിവുകളോടെ കുറ്റവാളികളെ നിയമത്തിന് മുന്നിൽകൊണ്ടുവരാൻ ക്രൈംബ്രാഞ്ച് എന്നും മുന്നിലാണ്. വിവാദമായ പലകേസുകളിലും സർക്കാർതന്നെ ക്രൈംബ്രാഞ്ച് അന്വേഷണം ഏർപ്പെടുത്താറുണ്ട്. അന്വേഷണമികവും കഴിവും മാത്രമാണ് ക്രൈംബ്രാഞ്ചിലെ നിയമനത്തിനുളള മാനദണ്ഡം. വിജിലൻസ് വകുപ്പിന് സ്വതന്ത്രമായി പ്രവർത്തിക്കാനുളള എല്ലാ സാഹചര്യവും ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..