04 October Friday

പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയായി വി ജി വിനോദ് കുമാർ ചുമതലയേറ്റു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 4, 2024

പത്തനംതിട്ട > പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയായി  വി ജി വിനോദ് കുമാർ ഐപിഎസ് ചുമതലയേറ്റു. ജില്ലാ പോലീസ് മേധാവിയുടെ അധികചുമതല വഹിച്ചുവന്ന അഡിഷണൽ എസ് പി ആർ ബിനുവിൽ നിന്നും ഇന്ന് 11 മണിക്കാണ് ചാർജ് ഏറ്റെടുത്തത്.  കോട്ടയം പാമ്പാടി സ്വദേശിയായ വിനോദ് കുമാറിന് 2021 ൽ ഐപിഎസ്  കൺഫർ ചെയ്ത് കിട്ടിയിരുന്നു. അഡിഷണൽ എസ് പി ആർ ബിനുവിനെകൂടാതെ പത്തനംതിട്ട ഡി വൈ എസ് പി എസ് നന്ദകുമാർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top