കൊച്ചി > എറണാകുളം വെട്ടിത്തറ മോർ മിഖായേൽ വലിയ പള്ളിയിൽ പ്രവേശിക്കാനുള്ള ഓർത്തഡോക്സ് വിഭാഗത്തിന്റെ ശ്രമത്തെ യാക്കോബായ വിഭാഗത്തിലുള്ളവർ തടഞ്ഞു. മൂന്നു വൈദികരുടെ നേതൃത്വത്തിൽ പള്ളിയിൽ പ്രവേശിക്കാൻ എത്തിയ ഇരുപതോളംപേശരയാണ് തടഞ്ഞത്.
സ്ത്രീകൾ അടക്കമുള്ള യാക്കോബായ വിഭാഗക്കാർ ഗേറ്റ് പൂട്ടി പ്രതിരോധിക്കുകയായിരുന്നു. മൂവാറ്റുപ്പുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.സംഘർഷം ഒഴിവാക്കാനായി ഒരു മണിക്കൂറിന് ശേഷം ഒാർത്തഡോക്സ് വിഭാഗം മടങ്ങിപ്പോയി.