16 April Friday

വെഞ്ഞാറമൂട്‌ ഇരട്ടക്കൊല: ഫോറൻസിക്‌ ‘റിപ്പോർട്ടി’ലും വോട്ടുപിടിക്കാൻ യുഡിഎഫ്‌ പത്രം

സ്വന്തം ലേഖകൻUpdated: Monday Feb 22, 2021

തിരുവനന്തപുരം > വെഞ്ഞാറമൂട്‌ ഇരട്ടക്കൊലകേസിൽ കോൺഗ്രസിനെ രക്ഷിക്കാൻ നുണക്കഥയുമായി മനോരമ. ഡിവൈഎഫ്‌ഐ നേതാക്കളെ കോൺഗ്രസുകാർ കൊലപ്പെടുത്തിയകേസിൽ രാഷ്‌ട്രീയ ബന്ധമില്ലെന്ന്‌ ഫോറൻസിക്‌ റിപ്പോർട്ടിലുണ്ടെന്നാണ്‌ കണ്ടെത്തൽ.  രാഷ്‌ട്രീയ ഗൂഢാലോചന അന്വേഷിക്കുന്നത്‌ ഫോറൻസിക്‌ വിഭാഗമല്ലെന്ന വസ്‌തുത മൂടിവച്ചാണ്‌ കോൺഗ്രസിനെ രക്ഷിച്ചെടുക്കാൻ യുഡിഎഫ്‌ പത്രത്തിന്റെ നീക്കം.

ഡിവൈഎഫ്‌ഐ നേതാക്കളായ ഹഖ്‌ മുഹമ്മദ്‌, മിഥിലാജ്‌ എന്നിവരെ കൊലപ്പെടുത്തിയ  കേസിൽ ഒരു വനിതയടക്കം  ഒമ്പത്‌ പ്രതികളും  കോൺഗ്രസുകാരാണ്‌. രണ്ട്‌ പേർ  ഭാരവാഹികളും‌. വ്യക്തമായ രാഷ്‌ട്രീയ ഗൂഢാലോചനയാണ്‌ കൊലപാതകമെന്ന്‌  കോടതിയിൽ  സമർപ്പിച്ച കുറ്റപത്രത്തിലുണ്ട്‌. മുഖ്യപ്രതി മദപുരം ഉണ്ണിയുടെ വീട്‌, ഒരു ഫാംഹൗസ്‌ തുടങ്ങി  നാലിടങ്ങളിലെ ഗൂഢാലോചനയുടെ ഫോൺ രേഖ, സാക്ഷിമൊഴി, കുറ്റസമ്മതമൊഴി ഉൾപ്പെടെ കുറ്റപത്രത്തിനൊപ്പമുണ്ട്‌. ഏഴ്‌ മുൻ കേസുകളുടെ എഫ്‌ഐആർ കോപ്പിയുമുണ്ട്‌. ഗൂഢാലോചന നടന്ന വീടിന്റെ സ്‌കെച്ച്‌ വില്ലേജ്‌ ഓഫീസർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്‌. ഇതെല്ലാം മറച്ച്‌വച്ച്‌  ഫോറൻസിക്‌ റിപ്പോർട്ടെന്ന കഥ മെനഞ്ഞ്‌ വെഞ്ഞാറമൂട്‌ ഇരട്ടക്കൊലപാതകത്തിൽനിന്ന്‌ കോൺഗ്രസിനെ രക്ഷിച്ചെടുക്കാനാണ്‌ മനോരമയുടെ ശ്രമം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top