03 August Monday

തിരുവനന്തപുരം വെഞ്ഞാറമൂടിലും പുങ്കുമ്മൂടിലും നിരവധി കുടുംബങ്ങൾ കോൺഗ്രസ്‌വിട്ട്‌ സിപിഐ എമ്മിൽ

വെബ് ഡെസ്‌ക്‌Updated: Thursday Jul 2, 2020

ആറാന്താനത്ത് കോൺഗ്രസ് വിട്ടുവന്നവർക്കുള്ള സ്വീകരണയോഗം ഡി കെ മുരളി എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

വെഞ്ഞാറമൂട് > വാമനപുരം പഞ്ചായത്തിലെ ആറാന്താനത്തുനിന്ന്‌ പതിനഞ്ചോളം കുടുംബങ്ങൾ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് സിപിഐ എമ്മിനൊപ്പം ചേർന്നു. ആറാന്താനം പുങ്കുഴികോണത്തെ കുടുംബങ്ങളാണ് കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചത്. ഇവർക്കുള്ള സ്വീകരണയോഗം ഡി കെ മുരളി എംഎൽഎ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കാക്കക്കുന്ന് മോഹനൻ, കെ വി അശോകൻ, എൻ ഒ സന്തോഷ് കുമാർ, അനിൽ കുമാർ എന്നിവർ സംസാരിച്ചു.

പുങ്കുമ്മൂടിലും രാജി 

നെടുമങ്ങാട് > കോൺഗ്രസിന്റെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് പുങ്കുമ്മൂട്‌ വാർഡിലെ പ്രവർത്തകർ രാജിവച്ചു. ദീര്‍ഘകാലമായി  കോണ്‍ഗ്രസ് പുങ്കുമ്മൂട് വാര്‍ഡ് കമ്മിറ്റി സെക്രട്ടറി, പ്രസിഡന്റ്‌ എന്നീനിലകളില്‍ പ്രവര്‍ത്തിക്കുന്ന മോഹന്‍ദാസിന്റെ നേതൃത്വത്തില്‍ പത്തോളം പേരാണ് രാജിവച്ചത്. രാജിവച്ചവര്‍ സിപിഐ എമ്മുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. അണമുഖത്തു നടന്ന സ്വീകരണയോഗം സിപിഐ എം ലോക്കല്‍ സെക്രട്ടറി എസ് എസ് ബിജു ഉദ്ഘാടനം ചെയ്തു. എസ് ഷിനി അധ്യക്ഷയായി. അഖില്‍ രാജ് , രഞ്ജിത് കൃഷ്ണ, രാജേന്ദ്രന്‍ പുങ്കുമ്മൂട്,സുമേഷ് എന്നിവര്‍ സംസാരിച്ചു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top