04 December Friday

വെഞ്ഞാറമൂട്‌ ഇരട്ടക്കൊലപാതകം; കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റിനെ ചോദ്യംചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Thursday Oct 22, 2020

തിരുവനന്തപുരം > വെഞ്ഞാറമൂട്  ഇരട്ട കൊലപാതക കേസിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റിനെ ചോദ്യം ചെയ്‌തു. വാമനപുരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് പുരുഷോത്തമനെയാണ് ചോദ്യം ചെയ്‌ത‌ത്.

കൊലപാതകത്തിന് ശേഷം പ്രതികൾ പുരുഷോത്തമനെ ഫോണിൽ ബന്ധപ്പെട്ടു. ക്യത്യത്തിൽ നേരിട്ട് പങ്കെടുത്ത ഉണ്ണിയുടെ ഫോണിൽ നിന്നാണ് പുരുഷോത്തമനെ വിളിച്ചത്. പ്രതികൾ ഫോൺ വിളിച്ചെന്ന് പുരുഷോത്തമൻ സമ്മതിച്ചിട്ടുണ്ട്. പ്രതികൾക്ക് കോൺഗ്രസുമായി ബന്ധമില്ലെന്ന് ആവർത്തിക്കുന്നതിനിടയിലാണ് പൊലീസിന് നിർണ്ണായക തെളിവ് ലഭിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top