20 April Tuesday

പറഞ്ഞതുപോലെ വെളുമ്പി മുത്തശ്ശി എത്തി; സീനിയർ വോട്ടർ @ 113

വെബ് ഡെസ്‌ക്‌Updated: Wednesday Apr 7, 2021


കൊല്ലം
നിയമസഭാ തെരഞ്ഞെടുപ്പിൽ പോളിങ്‌ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയ ജില്ലയിലെ ഏറ്റവും പ്രായം കൂടിയ വോട്ടർ പിറവന്തൂരിലുണ്ട്.113 വയസ്സുള്ള വെളുമ്പി മുത്തശ്ശി. ഒരു പക്ഷേ സംസ്ഥാനത്തെയും ഏറ്റവും പ്രായം കൂടിയ വോട്ടറാകാം ഈ മുത്തശ്ശി. പ്രായം പല്ലു മാത്രമെ കൊഴിച്ചുള്ളൂ. മുറുക്കാനിടിക്കാനും ചൂലുണ്ടാക്കി വിറ്റ് മുറുക്കാന് പണമുണ്ടാക്കാനുമൊക്കെ വെളുമ്പി മുത്തശ്ശിക്ക് ആരുടെയും സഹായം വേണ്ട.

വോട്ടർ പട്ടികയിൽ 113 വയസ്സാണെങ്കിലും 110 എന്ന് പറയാനാണ് മുത്തശ്ശിക്കിഷ്ടം. 85 പിന്നിട്ടവരെ  വോട്ട് ചെയ്യിക്കാൻ വീട്ടിലെത്തിയ ഉദ്യോഗസ്ഥരോട് മുത്തശ്ശി പറഞ്ഞു–-‘ഞാനങ്ങെത്തും.’ പറഞ്ഞപോലെ തന്നെ പിറവന്തൂർ ഗവ. യുപിഎസിലെ 89–-ാം നമ്പർ ബൂത്തിലെത്തി രാവിലെ തന്നെ മുത്തശ്ശി വോട്ട്‌ ചെയ്തു. ആർക്കാണെന്ന്   ചോദിച്ചപ്പോൾ മറുപടി–-‘പിള്ളയുടെ  മകന്.’

നടന്നു ചെല്ലാമെന്നു പറഞ്ഞെങ്കിലും പാർടിക്കാർ വണ്ടിയെത്തിച്ചു. കണ്ണിനിത്തിരി കാഴ്ച കുറഞ്ഞെങ്കിലും ബൂത്തിലെത്തി സ്വന്തം വിരൽകൊണ്ട് വോട്ട് കുത്തി. പിന്നെ സന്തോഷത്തോടെ മടക്കം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top