21 October Wednesday

കോട്ടയത്ത്‌ ബിജെപി മുൻ പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റടക്കം നിരവധി പ്രവർത്തകർ സിപിഐ എമ്മിനൊപ്പം

വെബ് ഡെസ്‌ക്‌Updated: Monday Sep 28, 2020

വെളിയന്നൂരിൽ സിപിഐ എമ്മിലേക്ക് എത്തിയവരെ ജില്ലാ സെക്രട്ടറിയറ്റംഗം ലാലിച്ചൻ ജോർജിന്റെ നേതൃത്വത്തിൽ സ്വീകരിച്ചപ്പോൾ

വെളിയന്നൂർ > വെളിയന്നൂർ പഞ്ചായത്തിൽ ബിജെപി മുൻ പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റടക്കം അമ്പതോളം പേർ സിപിഐ എമ്മിനൊപ്പം ചേർന്നു. താമരക്കാട്, പെരുംകുറ്റി പ്രദേശങ്ങളിൽ നിന്ന്‌ ബിജെപി, കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച്‌ 21 കുടുംബങ്ങളാണ്‌ സിപിഐ എമ്മിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്‌. 

ബിജെപി മുൻ പഞ്ചായത്ത്‌ പ്രസിഡന്റായിരുന്ന രാമൻ മുണ്ടുപ്ലാക്കിയിൽ, എം എസ് സഞ്ജയ് മലയിൽ, കോൺഗ്രസ് പ്രവർത്തകൻ കരോട്ടെക്കാട്ട് രാജീവ് എന്നിവരടക്കമാണ് സിപിഐ എമ്മിന്റെ ഭാഗമായത്‌.
 
പാർടിയിലേക്ക്‌ എത്തിയവരെ താമരക്കാട് ആർപിഎസ് ഹാളിൽ ജില്ലാ സെക്രട്ടറിയറ്റംഗം ലാലിച്ചൻജോർജ്  രക്തഹാരമണിയിച്ച് വരവേറ്റു. സമ്മേളനം അദ്ദേഹം ഉദ്ഘാടനംചെയ്തു.  ലോക്കൽ സെക്രട്ടറി എം വി രാജൻ അധ്യക്ഷനായി. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി സജേഷ്ശശി, പാലാ ബ്ലോക്ക് സെക്രട്ടറി ടി ഒ അനൂപ് എന്നിവർ സംസാരിച്ചു. പ്രസാദ് സൈമൺ നന്ദിപറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top