15 December Sunday

ഇതരസംസ്ഥാന വാഹന രജിസ‌്ട്രേഷൻ: 30 ദിവസത്തിലധികം കേരളത്തിൽ ഉപയോഗിച്ചാൽ ആജീവനാന്ത നികുതി: നിയമഭേദഗതി കോടതി ശരിവച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 17, 2019

കൊച്ചി> പോണ്ടിച്ചേരിയടക്കം ഇതരസംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങൾ 30 ദിവസത്തിൽ കൂടുതൽ കേരളത്തിൽ ഉപയോഗിച്ചാൽ ആജീവനാന്ത നികുതിയുടെ പതിനഞ്ചിലൊന്ന് അടയ‌്ക്കണമെന്ന സംസ്ഥാന സർക്കാരിന്റെ നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു. സര്‍ക്കാരിന്റെ നിയമനടപടികളെ ചോദ്യംചെയ്ത് ഉടമകൾ നൽകിയ 88 ഹർജികൾ തീർപ്പാക്കിയാണ് ജസ്റ്റിസ് എസ് വി ഭാട്ടിയുടെ ഉത്തരവ്.

2018ലെ നിയമഭേദഗതിക്കുമുമ്പ്, 30 ദിവസം കഴിഞ്ഞാൽ പ്രതിവർഷം 1500 രൂപ നികുതി അടച്ചാൽ മതിയായിരുന്നു. ഇത‌് മാറ്റിയാണ‌് ആജീവനാന്ത നികുതിയുടെ പതിനഞ്ചിലൊന്നാക്കി സംസ്ഥാന സർക്കാർ നിയമഭേദഗതി കൊണ്ടുവന്നത്.  ഉയർന്ന വിലയുള്ള വാഹനങ്ങളുടെ വിലയുടെ 20 ശതമാനമാണ് ആജീവനാന്ത നികുതി. ഇതിന്റെ പതിനഞ്ചിലൊന്നാണ് അടയ‌്ക്കേണ്ടത്. ഈ നിയമഭേദഗതിയാണ് കോടതി ശരിവച്ചത്.


പ്രധാന വാർത്തകൾ
 Top