Deshabhimani

നിപാ, എംപോക്സ് ; ആശങ്കവേണ്ട : മന്ത്രി വീണാ ജോര്‍ജ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 20, 2024, 12:25 AM | 0 min read


മലപ്പുറം
മലപ്പുറം ജില്ലയിൽ നിപാ, എംപോക്സ് രോ​ഗബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ആശങ്കയുടെ കാര്യമില്ലെന്നും ജാ​ഗ്രതയാണ് വേണ്ടതെന്നും മന്ത്രി വീണാ ജോർജ് അറിയിച്ചു. ആരോഗ്യപ്രവർത്തകരുടെയും ജനപ്രതിനിധികളുടെയും അവലോകന യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
എംപോക്സ് പ്രതിരോധങ്ങൾക്ക് രാജ്യത്ത് പൊതുവായുള്ള പ്രോട്ടോക്കോളുകളാണ് പാലിക്കുന്നത്. വിമാനത്താവളങ്ങളിൽ നിലവിൽ തെർമൽ പരിശോധനയാണ് നടത്തുന്നത്. ഇവിടെ നിരീക്ഷണം ശക്തമാക്കേണ്ടത് കേന്ദ്രസർക്കാരാണ്. മലപ്പുറം ജില്ലയിൽ എംപോക്സ് ബാധിച്ച യുവാവിന്റെ സമ്പർക്കപ്പട്ടിക തയ്യാറാക്കിയിട്ടുണ്ട്. പട്ടികയിലുൾപ്പെട്ടവർ സ്വയം നിരീക്ഷണത്തിൽ കഴിയേണ്ടതുണ്ട്.

നിപാ പ്രതിരോധപ്രവർത്തനവും ഊർജിതമാണ്. യുവാവിന് നിപാ സംശയിച്ച് അരമണിക്കൂറിനുള്ളിൽത്തന്നെ പ്രതിരോധ നടപടികളും ആരംഭിച്ചിരുന്നു. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലും സംസ്ഥാനത്തെ ഒമ്പത് ജില്ലകളിലും യുവാവിന്റെ സമ്പർക്കപ്പട്ടികയിലുള്ളവരുണ്ട്. ഹൈറിസ്ക് വിഭാഗങ്ങൾക്ക് പ്രതിരോധ മരുന്ന് നൽകും. രണ്ടാമതൊരാൾക്ക് നിപാബാധയില്ലെന്ന് ഉറപ്പാക്കും.



deshabhimani section

Related News

View More
0 comments
Sort by

Home