01 October Sunday

"മണികണ്ഠന്റേത്‌ വലിയ മാതൃക’; യുവതിക്ക്‌ വൃക്ക നൽകിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ അഭിനന്ദിച്ച്‌ മന്ത്രി വീണാ ജോർജ്‌

വെബ് ഡെസ്‌ക്‌Updated: Sunday May 28, 2023

കൽപ്പറ്റ > അപരിചിതയ്ക്ക് വൃക്ക നല്‍കിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ സന്ദര്‍ശിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വയനാട് ചീയമ്പം സ്വദേശിയായ മണികണ്ഠന്‍ കോഴിക്കോട് സ്വദേശിനിക്കാണ് വൃക്ക ദാനം ചെയ്തത്. മണികണ്ഠന്റേത് വലിയ മാതൃകയാണെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

ഇരുവൃക്കകളും തകരാറിലായതോടെ ഭർത്താവ് ഉപേക്ഷിച്ചുപോയ രണ്ടു മക്കളുടെ അമ്മ കൂടിയായ യുവതിയ്ക്കാണ് ഡിവൈഎഫ്ഐ ഇരുളം മേഖലാ സെക്രട്ടറിയായ മണികണ്ഠൻ തുണയായത്.

മന്ത്രിയുടെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌:

ഇന്ന് സുല്‍ത്താന്‍ ബത്തേരിയിൽ  വെച്ച് സഖാവ് മണികണ്ഠനെ കണ്ടു. രണ്ടു കുട്ടികളുടെ  ഉമ്മയായ അപരിചിതയായ യുവതിക്ക് കിഡ്‌നി ദാനം ചെയ്‌ത് മാതൃകയായ സഖാവ് മണികണ്ഠന്‍. ആരോഗ്യവാനായിരിക്കുന്നുവെന്ന് മണികണ്ഠൻ അറിയിച്ചു. പത്ത് വർഷം മുമ്പ് ഡിവൈഎഫ്ഐയുടെ അവയവദാന ക്യാമ്പിലാണ്  അവയവം ദാനം ചെയ്യാനുള്ള സന്നദ്ധത മണികണ്ഠൻ അറിയിച്ചത്. സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയാണ്   
മണികണ്ഠൻ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top