10 August Monday

വാരിയംകുന്നന്റെ തിരക്കഥാകൃത്തിനെ മാറ്റി; സിനിമ മുന്നോട്ടുപോകുമെന്ന് ആഷിഖ്‌ അബു

വെബ് ഡെസ്‌ക്‌Updated: Saturday Jun 27, 2020

കൊച്ചി > വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പ്രമേയമാക്കുന്ന 'വാരിയംകുന്നന്‍' എന്ന സിനിമയുടെ തിരക്കഥാകൃത്തായ റമീസ് ആ സ്ഥാനത്തുനിന്നും മാറിനില്‍ക്കാന്‍ തീരുമാനിച്ചതായി സംവിധായകന്‍ ആഷിഖ്‌ അബു

റമീസിന്റെ രാഷ്ട്രീയ നിലപാടുകളോട് വ്യക്തിപരമായി ഒട്ടും തന്നെ യോജിപ്പില്ലെന്നും അദ്ദേഹത്തിന് തന്റെ രാഷ്ട്രീയ നിലപാടുകളോടും വിയോജിപ്പാകാനാണ് സാധ്യതെന്നും ആഷിഖ്‌ അബു പറഞ്ഞു

മറ്റൊരു സംവിധായകനുമായി വാരിയംകുന്നന്‍ എന്ന ചിത്രം നിര്‍മ്മിക്കുന്നതിനെ പറ്റിയുള്ള ചര്‍ച്ചകള്‍ വര്‍ഷങ്ങളായി നടന്നുവരുന്നു.റമീസും ആദ്യം മുതല്‍ തന്നെ ഈ ഉദ്യമത്തില്‍ ഉണ്ടായിരുന്നയാളായി, ഇതിനായി റിസേര്‍ച്ചുകള്‍ ചെയ്ത വ്യക്തിയുമായിട്ടാണ് ഞാനറിയുന്നത്.മൂന്ന് നാല് മാസങ്ങള്‍ക്ക് മുന്‍പ് മാത്രം.

സിനിമ പ്രഖ്യാപിച്ചതിന് ശേഷം റമീസിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ അദ്ദേഹത്തോട് വിശദീകരണം ആരായുകയും ചില കാര്യങ്ങളില്‍ അദ്ദേഹം തെറ്റ്‌സമ്മതിക്കുകയും പരസ്യമായി ഫേസ്ബുക്കില്‍ മാപ്പുപറയുകയും ചെയ്തു. തന്റെ ഉദ്ദേശശുദ്ധിയുടെ മേല്‍ സംശയത്തിന്റെ നിഴല്‍ വീണ നിലക്ക് അത് റമീസ് വ്യക്തിപരമായി പൊതുസമൂഹത്തോടു വിശദീകരിക്കും.

തന്റെ വിശ്വാസ്യത സമൂഹത്തെയും ടീമിനേയും ബോധ്യപെടുത്താന്‍ റമീസിന് ബാധ്യതയുണ്ട്. അതുവരെ വാരിയംകുന്നന്‍ എന്ന സിനിമയുടെ തിരക്കഥാകൃത്തെന്ന സ്ഥാനത്തുനിന്ന് മാറി നില്‍ക്കാന്‍ തീരുമാനിക്കുന്നതായി റമീസ് അറിയിച്ചിരിക്കുന്നു. സിനിമ മുന്നോട്ടുതന്നെ പോകുമെന്നും  ആഷിഖ്‌ അബു വ്യക്തമാക്കി.

തിരക്കഥാകൃത്തായ റമീസ്‌ എസ്‌ഡിപിഐ പ്രവർത്തകനും അതുമായി ബന്ധപ്പെട്ട്‌ സമൂഹമാധ്യമങ്ങളിൽ സ്‌ത്രീവിരുദ്ധ, വിദ്വേഷകരമായ പ്രസ്‌യാവനകളും നടത്തിയിരുന്ന ആളാണ്‌. വാരിയൻകുന്നത്തിനെപ്പോലെയുള്ള ദേശാഭിമാനിയുടെ സിനിമയുടെ പിന്നണിയിൽ ഇത്തരം ആളുകളല്ല പ്രവർത്തിക്കേണ്ടത്‌ എന്നാണ്‌ വിമർശനം ഉയർന്നിരുന്നത്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top