20 November Wednesday

വരാപ്പുഴ കസ്‌റ്റഡി മരണം; സ്‌പെഷ്യൽ പബ്ലിക്‌ പ്രോസിക്യൂട്ടറെ നിയമിച്ച്‌ സർക്കാർ ഉത്തരവ്‌

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2019

തിരുവനന്തപുരം > വരാപ്പുഴ ശ്രീജിത്ത്‌ പൊലീസ് കസ്റ്റഡി മരണക്കേസിൽ സ്‌പെഷ്യൽ പബ്ലിക്‌ പ്രോസിക്യൂട്ടറെ നിയമിച്ചു. പി ജി മനുവിനെയാണ്‌ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആയി നിയമിച്ച്‌ സർക്കാർ ഉത്തരവായത്‌.

എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍വെച്ചായിരുന്നു മര്‍ദ്ദനത്തിനിരയായ ശ്രീജിത്ത് മരിക്കുന്നത്. ആന്തരികാവയവങ്ങള്‍ക്കേറ്റ ഗുരുതര ക്ഷതത്തെ തുടര്‍ന്നായിരുന്നു മരണം. അടിവയറ്റിലേറ്റ ചവിട്ടായിരുന്നു മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.


പ്രധാന വാർത്തകൾ
 Top