07 October Monday

ഇരുമുടിക്കെട്ടില്ല; ഇഷ്ടാനുസരണം പതിനെട്ടാം പടി കയറിയിറങ്ങിയ വല്‍സന്‍ തില്ലങ്കേരി വിവാദത്തില്‍

വെബ് ഡെസ്‌ക്‌Updated: Tuesday Nov 6, 2018


ശബരിമല > സംഘപരിവാര്‍ അക്രമികള്‍ സന്നിധാനത്ത് നടത്തിയ അക്രമങ്ങള്‍ തടയാനെന്ന പേരില്‍ ഇരുമുടിക്കെട്ടില്ലാതെ ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരി പതിനെട്ടാം പടിയില്‍ കയറി നിന്ന സംഭവം വിവാദമാകുന്നു. യുവതികള്‍ സന്നിധാനത്തേക്കെത്തുന്നുണ്ടെന്ന് വാര്‍ത്ത പടര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ ഭക്തരെ നിയന്ത്രിക്കാന്‍ എന്ന് പേരിലാണ് വല്‍സന്‍ തില്ലങ്കേരിയും  നൂറുകണക്കിന് പ്രതിഷേധക്കാരും സന്നിധാനത്ത്‌ തടിച്ചുകൂടുകയും  പിന്നീട് തില്ലങ്കേരിയുടെ നേതൃത്വത്തില്‍ പതിനെട്ടാം പടിയില്‍ കയറുകയും ചെയ്തത്.

 പതിനെട്ടാം പടിയിലൂടെ ഓടിയിറങ്ങുകയും തിരിച്ചുകയറുകയുമായിരുന്നു തില്ലങ്കേരി.ആചാരങ്ങള്‍ മുറുകെ പിടിക്കുമെന്നുപറഞ്ഞ് ശബരിമലയില്‍ അക്രമം സൃഷ്ടിക്കുന്ന ആര്‍എസ്എസ് സംഘത്തിന്റെ നേതാവാണ് പതിനെട്ടാം പടിയില്‍ ഇഷ്ടാനുസരണം കയറിയിറങ്ങിയത്

 അതേസമയം, പതിനെട്ടാംപടിയില്‍ നിന്നും താഴോട്ട് താന്‍ ഇറങ്ങിയില്ലെന്നാണ് തില്ലങ്കേരിയുടെ ന്യായീകരണം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top