27 September Sunday

പൗരത്വ ഭേദഗതി നിയമം ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള ആദ്യപടി : വൈശാഖൻ

വെബ് ഡെസ്‌ക്‌Updated: Thursday Jan 16, 2020


ലോകരാഷ്ട്രങ്ങൾ ഒരു മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക് എന്ന നിലയിൽ ഏറ്റവും കൂടുതൽ ആദരിക്കുന്ന രാജ്യമാണ് ഇന്ത്യ. ആ മഹത്തായ പാരമ്പര്യത്തെ തകർത്തുകളയുന്നതാണ്  പൗരത്വ ഭേദഗതി നിയമം. മതപീഡിതരായവർക്ക് പൗരത്വം നൽകുമെങ്കിൽ പാകിസ്ഥാനിൽ ഏറ്റവും കൂടുതൽ പീഡിപ്പിക്കപ്പെടുന്നത് അഹമ്മദീയ മുസ്ലീങ്ങളും ഷിയാ മുസ്ലീങ്ങളുമാണ്.  അപ്പോൾ, അവർ ഇന്ത്യയിൽ വന്നാലും  പൗരത്വം കൊടുക്കേണ്ടതല്ലേ. പക്ഷേ, മുസ്ലീങ്ങളാണെങ്കിൽ പൗരത്വം കൊടുക്കില്ലെന്നാണ് പൗരത്വ ഭേദഗതി നിയമത്തിൽ വ്യക്തമാക്കുന്നത്. 

ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള ആദ്യപടിയായാണ് ഈ നിയമം.  ജനാധിപത്യത്തെയും മനുഷ്യാവകാശങ്ങളെയും മാനവിക മൂല്യങ്ങളെയും അത് തകർക്കും.  മോഡി സർക്കാർ ഇന്ത്യയെ അതിവേഗം ഫാസിസത്തിലേക്ക് നയിക്കുകയാണെന്നതിന്റെ തെളിവുമാണിത്. പ്രതികരിക്കാനും ചെറുത്തുനിൽപ്പിനുമുള്ള അവസരമാണിത്.  മനുഷ്യസ്നേഹികൾ ഒന്നിച്ചണിനിരക്കണം.   മനുഷ്യമഹാശൃംഖലയിൽ ഞാനും അഭിമാനത്തോടെ കണ്ണിയാകും.

    


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top