04 October Wednesday

വടക്കഞ്ചേരി അപകടം; അസുര ടൂറിസ്റ്റ് ബസ്‌ പുറത്തിറക്കി

വെബ് ഡെസ്‌ക്‌Updated: Sunday Jun 11, 2023

അഞ്ചുമൂർത്തിമംഗലത്ത് അപകടത്തിനിടയാക്കിയ ടൂറിസ്റ്റ് ബസ്

വടക്കഞ്ചേരി > വടക്കഞ്ചേരി അഞ്ചുമൂർത്തി മംഗലത്ത് ഒമ്പതുപേരുടെ മരണത്തിനിടയാക്കിയ അസുര ടൂറിസ്റ്റ് ബസ്‌ നടപടിക്രമങ്ങൾ പൂർത്തിയാക്കി പുറത്തിറക്കി. എട്ട് മാസത്തെ ഇടവേളക്കുശേഷമാണ്‌ ബസ്‌ ഇറക്കുന്നത്‌. കഴിഞ്ഞ ഒക്ടോബർ ആറിന്‌ രാത്രി പതിനൊന്നരയോടെയാണ്‌ കെഎസ്ആർടി ബസിനുപുറകിൽ ടൂറിസ്റ്റ് ബസിടിച്ച് ഒമ്പത്‌ പേർ മരിച്ചത്‌. അപകടത്തിൽ അമ്പതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. ടൂറിസ്റ്റ് ബസിന്റെ അമിതവേഗമാണ് അപകടകാരണമെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ബസുടമയും ഡ്രൈവറെയും അറസ്‌റ്റ്‌ ചെയ്‌ത്‌ റിമാൻഡ്‌ ചെയ്യുകയും ചെയ്‌തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top