20 April Saturday

കോ-ലീ-ബിയിൽ പൊട്ടിത്തെറി; വടകരയിൽ നേതാക്കൾ ഉൾപ്പെടെ നിരവധി മുസ്ലീം ലീഗ് പ്രവർത്തകർ സിപിഐ എമ്മിലേക്ക‌്

വെബ് ഡെസ്‌ക്‌Updated: Saturday Mar 23, 2019

പേരാമ്പ്ര (കോഴിക്കോട്)> വടകരയിൽ കോ ലി ബി അവിശുദ്ധസഖ്യത്തിൽ പ്രതിഷേധിച്ച് മേപ്പയൂരിൽ നേതാക്കൾ ഉൾപ്പെടെ നിരവധി മുസ്ലീം ലീഗ് പ്രവർത്തകർ പാർട്ടി വിട്ടു. ദുബൈ ഫുജൈറ ദി പ കെ എം സി സി വർക്കിങ്ങ് സെക്രട്ടറിയും മുസ്ലിം ലീഗ് മുൻ മേപ്പയൂർ പഞ്ചായത്ത് കൗൺസിലറുമായ കമ്മന മൂസ്സ, എസ്ടിയു സംസ്ഥാന കൗൺസിലറും പഞ്ചായത്ത് കമ്മറ്റി വൈസ് പ്രസിഡന്റും മുസ്ലീം ലീഗ് പഞ്ചായത്ത് കൗൺസിലറുമായ കരുവാൻ കണ്ടി പി കെ റസാഖ്, ഭാര്യയും വനിതാ ലീഗ് ജില്ലാ കമ്മറ്റി മെമ്പറും പഞ്ചായത്ത് ട്രഷററും  ജനകീയ മുക്ക് ശാഖാ പ്രസിഡന്റുമായ റംലാ റസാഖ്, മുസ്ലീം ലീഗ് വിളയാട്ടൂർ ശാഖയുടെ മുൻ ഭാരവാഹി സമീർ കൂനിയത്ത് മീത്തൽ, ലീഗ് പ്രവർത്തകൻ നവാസ് മുണ്ട പ്രാണി എന്നിവർ അടക്കമുള്ളവരാണ് ലീഗ് വിട്ടത്. വടകര ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥിയുടെ മണ്ഡലം പര്യടന പരിപാടിയിൽ പങ്കെടുത്ത ഇവരെ സ്ഥാനാർത്ഥി പി ജയരാജൻ ഹാരമണിയിച്ച് ചെങ്കൊടി കൈമാറി സ്വീകരിച്ചു. വരും നാളുകളിൽ നിരവധി പ്രവർത്തകർ ലീഗ് വിടുമെന്നും രാജിവെച്ചവർ വൃക്തമാക്കി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top