13 May Thursday

വാക്‌സിനില്ല; കുത്തിവയ്‌പ് കേന്ദ്രങ്ങൾ അടയുന്നു ; കൈമലർത്തി കേന്ദ്രം

വെബ് ഡെസ്‌ക്‌Updated: Tuesday Apr 20, 2021


തിരുവനന്തപുരം
കോവിഡ്‌ രണ്ടാം തരംഗത്തിൽ രാജ്യം വിറങ്ങലിക്കുമ്പോൾ സംസ്ഥാനങ്ങൾക്ക്‌ വാക്‌സിൻ നൽകാതെ കേന്ദ്രം. കേരളത്തിൽ വാക്‌സിൻ ക്ഷാമം രൂക്ഷമാണ്‌. പല  കേന്ദ്രങ്ങളിലും സ്‌റ്റോക്ക്‌ തീർന്നു.  അവശേഷിക്കുന്നത്‌ മൂന്നു ലക്ഷം ഡോസിൽ താഴെ മാത്രം‌‌.

50 ലക്ഷം ഡോസ്‌ വാക്‌സിൻ ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രി ഒമ്പത്‌ ദിവസംമുമ്പ്‌‌ കേന്ദ്രത്തിന്‌ കത്തയച്ചു. ഞായറാഴ്ചയാണ്‌ അവസാനമായി  മൂന്ന്‌ ലക്ഷം ഡോസ്‌ എത്തിയത്‌. ചൊവ്വാഴ്ച വൈകിട്ട്‌ 5.30 വരെയുള്ള കണക്കുപ്രകാരം 2.9 ലക്ഷം ഡോസ്‌ വാക്‌സിൻ മാത്രമാണ്‌  ബാക്കി‌. ചൊവ്വാഴ്ച 1,80,702 പേർക്ക്‌ നൽകി. ആയിരത്തിലധികം വാക്‌സിൻ കേന്ദ്രങ്ങളിൽ ചൊവ്വാഴ്ച  ‌ ഇരുന്നൂറ്‌ കേന്ദ്രം മാത്രമാണ്‌ പ്രവർത്തിച്ചത്‌.

തിരുവനന്തപുരത്തെ ജിമ്മി ജോർജ്‌ ഇൻഡോർ സ്‌റ്റേഡിയത്തിലടക്കം ചൊവ്വാഴ്ച വാക്‌സിൻ മുടങ്ങി. ഇനി അറിയിപ്പ്‌ ഉണ്ടാകുന്നതുവരെ വാക്‌സിൻ വിതരണമില്ലെന്ന നോട്ടീസും പതിച്ചു. സംസ്ഥാനത്തെ മറ്റ്‌ മെഗാ ക്യാമ്പുകളിലും അവസ്ഥ ഇതുതന്നെ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top