13 June Sunday

മാറ്റിവച്ച ശമ്പളം ആദ്യഗഡു ഈ മാസം തന്നെ ; വാക്‌സിൻ ചലഞ്ചിലേക്ക്‌ മാറ്റാനും അവസരം

വെബ് ഡെസ്‌ക്‌Updated: Friday Apr 30, 2021


തിരുവനന്തപുരം
കോവിഡ് പ്രതിസന്ധിയിൽ ജീവനക്കാരുടെ മാറ്റിവച്ച ശമ്പളം അഞ്ചുഗഡുവായി തിരികെ നൽകാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന്‌ ധനമന്ത്രി ടി എം തോമസ്‌ ഐസക്‌ വ്യക്തമാക്കി. ആദ്യഗഡു ഏപ്രിലിലെ ശമ്പളത്തോടൊപ്പം (മേയിൽ കൈയിൽകിട്ടുന്ന ശമ്പളം) ലഭിക്കും. താൽപ്പര്യമുള്ളവർക്ക്  ഈ തുകയോ ഭാഗമോ വാക്‌സിൻ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ സംഭാവന നൽകാം. പുതുക്കിയ ശമ്പളം, ക്ഷാമബത്ത കുടിശ്ശിക വിതരണവുമായി ബന്ധപ്പെട്ട സോഫ്‌റ്റ്‌വെയർ പരിഷ്‌കരണംമൂലം ശമ്പളം തിരിച്ചുനൽകൽ നടപടി അൽപ്പം വൈകി.

തിങ്കളാഴ്ച ഇതിനായുള്ള പരിഷ്‌കരണവും ഉറപ്പാക്കി സോഫ്‌റ്റ്‌വെയർ സംവിധാനം നിലവിലാകും. മേയിലെ ശമ്പള ബില്ലുകൾ മാറിയതിനുശേഷം ആദ്യഗഡു വിതരണം ചെയ്യും.മാറ്റിവച്ച ശമ്പളത്തിന്റെ ഗഡുക്കൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ സംഭാവനയായി നൽകുന്നതിനുള്ള ഓപ്‌ഷൻ അനുവദിക്കണമെന്ന് എൻജിഒ യൂണിയൻ അഭ്യർഥിച്ചിരുന്നു. ഇത്‌ സർക്കാർ പരിഗണിച്ചു. മന്ത്രിസഭാ തീരുമാനമനുസരിച്ച് തുക ദുരിതാശ്വാസ നിധിയിലേക്ക് അടയ്‌ക്കാനുള്ള സംവിധാനമേർപ്പെടുത്തി.  ജീവനക്കാർക്ക്  തിരികെ നൽകുന്ന അഞ്ച് ഗഡുവിൽനിന്ന് താൽപ്പര്യമുള്ള അത്രയും ഗഡുക്കൾ ദുരിതാശ്വാസനിധിയിലേക്ക്‌ നൽകാനുള്ള സമ്മതപത്രം എഴുതി നൽകാം. ഇത്‌ ശമ്പള തുക പിൻവലിച്ച്‌ വിതരണം ചെയ്യുന്ന ഉദ്യോഗസ്ഥൻ പരിശോധിച്ച് തുക പിടിച്ച്‌ ദുരിതാശ്വാസനിധിയിലേക്ക് അടയ്‌ക്കുമെന്നും ധനമന്ത്രി അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top