27 September Monday
പഞ്ചായത്ത് പ്രസിഡന്റിനും ഡോക്‌ടര്‍ക്കും നേരെ കൈയേറ്റ ശ്രമം

മാവേലിക്കര വാക്‌സിനേഷന്‍ ക്യാമ്പില്‍ കോണ്‍ഗ്രസ് ആക്രമണം; ഡ്യൂട്ടി നഴ്‌സ്‌ കുഴഞ്ഞുവീണു

വെബ് ഡെസ്‌ക്‌Updated: Friday Jul 30, 2021

മാവേലിക്കര > ഭരണിക്കാവ്‌ പഞ്ചായത്തിൽ മൂന്നാംകുറ്റി ദീപം ഓഡിറ്റോറിയത്തിൽ നടന്ന മെഗാ വാക്‌സിനേഷൻ ക്യാമ്പിൽ കോൺഗ്രസ് ആക്രമണം. വെള്ളിയാഴ്‌ച വൈകിട്ട് 4.30നാണ്‌ സംഭവം. പഞ്ചായത്ത് പ്രസിഡന്റ് കെ ദീപക്കും മെഡിക്കൽ ഓഫീസർ ഡോ. സ്‌മിതക്കും നേരേ കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിലാണ്‌ ആക്രമണമുണ്ടായത്‌.

ഡ്യൂട്ടിയിലിരുന്ന നഴ്‌സ് കുഴഞ്ഞു വീണു. മെഗാ ക്യാമ്പിന്റെ സമാപനദിവസമാണ് അതിക്രമമുണ്ടായത്. രണ്ട് ദിവസങ്ങളിലായി 2000 പേർക്ക് വാക്‌സിൻ നൽകി. വ്യാജപ്രചാരണം നടത്തി ക്യാമ്പിൽ നടത്തിയ അതിക്രമം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ തകർക്കാനാണെന്ന്‌ പഞ്ചായത്ത് പ്രസിഡന്റ് കെ ദീപയും വൈസ്‌പ്രസിഡന്റ് സുരേഷ് മാത്യുവും പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് കുറത്തികാട് പൊലീസിൽ പരാതിനൽകി.

അക്രമികൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് സിപിഐ എം കറ്റാനം-, ഭരണിക്കാവ് ലോക്കൽ കമ്മിറ്റികൾ സംയുക്ത പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു. എൽഡിഎഫ് പ്രവർത്തകരുടെയും പൊലീസിന്റെയും സമയോചിതമായ ഇടപെടൽ മൂലമാണ് കൂടുതൽ അതിക്രമം ഒഴിവായത്. ജനവിരുദ്ധ സംഭവത്തിൽ ശക്തമായ പ്രതിഷേധം ഉയരുമെന്നും പ്രസ്‌താവനയിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top