07 October Monday

കാണാതായ കുട്ടിക്കായി തിരച്ചിൽ തുടരുന്നു; അച്ഛനമ്മമാരെ ആശ്വസിപ്പിച്ച് മന്ത്രി വി ശിവൻകുട്ടി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 21, 2024

തിരുവനന്തപുരം> കഴക്കൂട്ടത്ത് നിന്ന് കാണാതായ 13കാരിക്ക് വേണ്ടിയുള്ള തിരച്ചിൽ പൊലീസ് ഊർജ്ജിതമായി നടത്തുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി. അസം സ്വദേശികളായ കുട്ടിയുടെ അച്ഛനമ്മമാരെ കഴക്കൂട്ടത്തെ വീട്ടിലെത്തി കണ്ട ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. തമിഴ്നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിച്ചു കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

കുട്ടി എത്തിയെന്നു കരുതുന്ന കന്യാകുമാരി റെയിൽവേ സ്റ്റേഷനിലും പരിസരത്തും കേരള, തമിഴ്നാട് പൊലീസും തിരിച്ചിൽ നടത്തുകയാണ്. ചൊവ്വാഴ്ച രാവിലെ പത്തോടെയാണ് കഴക്കൂട്ടത്ത് താമസിക്കുന്ന അതിഥിതൊഴിലാളികളുടെ പതിമൂന്നുകാരിയായ മകളെ കാണാതായത്. സഹോദരങ്ങളുമായി വഴക്കുണ്ടാക്കിയതിന് അമ്മ ശകാരിച്ചതോടെയാണ് അസം സ്വദേശി അൻവർ ഹുസൈന്റെ മകളായ തസ്മിത് തംസുംന വീട്ടിൽ‌ നിന്ന് ഇറങ്ങിയത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top