09 December Friday

'ബോഡി ഷെയിമിംഗ്': മന്ത്രി ശിവന്‍കുട്ടിയുടെ മറുപടി ഏറ്റെടുത്ത് ബിബിസി അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍

വെബ് ഡെസ്‌ക്‌Updated: Friday Nov 25, 2022

തിരുവനന്തപുരം > തന്റെ ശരീരത്തെ പരിഹസിച്ച വ്യക്തിയോട് ബോഡി ഷെയിമിംഗിനെ കുറിച്ച് വിശദീകരിച്ച വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ നടപടിയെ പ്രശംസിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ . ബിബിസി , സിങ്കപ്പൂർ  പത്രമമായ തബല, ഇന്തോനേഷ്യന്‍ മാധ്യമമായ ലിപ്യൂട്ടാന്‍ 6 എന്നീ മാധ്യമങ്ങളും വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.

വിദ്യാര്‍ഥികളും അധ്യാപകരുടമങ്ങുന്ന സംഘത്തിനൊപ്പം നിന്ന് സെല്‍ഫി എടുത്ത ചിത്രങ്ങള്‍  സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ്  മന്ത്രിയുടെ ശരീരത്തെ പരിഹസിച്ച് വിമർശനമുണ്ടായത്.

'നിങ്ങളുടെ കുടവയര്‍ അല്‍പ്പം കുറയ്ക്കണമെന്ന് പരിഹാസരൂപേണ കമന്റ്   വരികയായിരുന്നു. തുടര്‍ന്ന് ബോഡി ഷെയിമിംഗ് ക്രൂരതയാണെന്ന് മന്ത്രി വിശദീകരിച്ചു.  ഇത് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍  ചിത്രം സഹിതം പ്രാധാന്യത്തോടെ വാര്‍ത്തയാക്കുകയായിരുന്നു

 '  ശരീരത്തെ പരിഹസിക്കുന്നത് ക്രൂരതയാണ്. പല തരത്തില്‍ സമൂഹത്തില്‍ ഇത് നാം അനുഭവിക്കുന്നുണ്ട്.ഞങ്ങളില്‍ പലരും ഇത്തരത്തില്‍ അധിക്ഷേപം അനുഭവിച്ചിട്ടുണ്ടെന്നും മാനസീകമായി പോലും തകര്‍ന്നിട്ടുണ്ടെന്നും ശിവന്‍കുട്ടി പറഞ്ഞു'-

 ശാരീരികാധിക്ഷേപത്തിനെതിരെ ബോധവത്കരണം നടത്തുമെന്നും  സ്‌കൂള്‍ പഠന സിലബസില്‍ ഇത് ഭാഗമാക്കുമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

 




 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top