24 September Friday

ഈരാറ്റുപേട്ട നഗരസഭയിലെ അവിശ്വാസ പ്രമേയവിഷയത്തിൽ എസ്ഡിപിഐയുമായി ബന്ധമില്ല: വി എൻ വാസവൻ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 14, 2021


കോട്ടയം
ഈരാറ്റുപേട്ട നഗരസഭയിലെ അവിശ്വാസ പ്രമേയവിഷയത്തിൽ എസ്ഡിപിഐയുമായി എൽഡിഎഫിന്  ബന്ധം ഇല്ലെന്ന് മന്ത്രി വി എൻ വാസവൻ വ്യക്തമാക്കി. യുഡിഎഫിന്റെ  ഭരണത്തോട് എതിർപ്പുള്ളവർ എൽഡിഎഫ് അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചിരിക്കാം. അത് എന്തെങ്കിലും സഖ്യത്തിന്റെ സൂചനയല്ലെന്നും മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

കഴിഞ്ഞ മൂന്നുതവണ എസ്ഡിപിഐ പിന്തുണച്ച് സിപിഐ എം ഭരണത്തിൽ എത്തിയപ്പോഴും രാജിവച്ചിരുന്നു. ഇനിയും എസ്ഡിപിഐ പിന്തുണയിൽ സിപിഐ എം ഭരണത്തിന് നിൽക്കില്ല. പാർടിയുടെ പ്രഖ്യാപിത നിലപാടിൽ മാറ്റമില്ലെന്നും മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top