30 July Friday

സുരക്ഷാ ഓഫീസറെ ഇറക്കിവിട്ട്‌ കേന്ദ്ര സഹ. മന്ത്രി വി മുരളീധരൻ

വെബ് ഡെസ്‌ക്‌Updated: Sunday Jun 20, 2021

തിരുവനന്തപുരം> ചട്ടവിരുദ്ധമായി എസ്‌കോർട്ടും പൈലറ്റും കിട്ടാത്തതിന്‌ ക്ഷുഭിതനായ കേന്ദ്ര സഹമന്ത്രി വി മുരളീധരൻ സുരക്ഷാ ഉദ്യോഗസ്ഥനെ ഇറക്കിവിട്ടു. ശനിയാഴ്‌ച ബേക്കറി ജങ്‌ഷനു സമീപമായിരുന്നു കേരള പൊലീസ്‌ അനുവദിച്ച ഉദ്യോഗസ്ഥനെ ഇറക്കിവിട്ടത്‌.  

വൈ കാറ്റഗറി സുരക്ഷയാണ്‌ വി മുരളീധരന്‌ നൽകുന്നത്‌. ഇതു പ്രകാരമുള്ള ഒരു പേഴ്‌സണൽ സെക്യൂരിറ്റി ഓഫീസറെയും (പിഎസ്‌ഒ) ഒരു ഗാർഡിനെയും അനുവദിച്ചിരുന്നു. എന്നാൽ, പൈലറ്റും എസ്‌കോർട്ടും അനുവദിച്ചില്ലെന്നു പറഞ്ഞ്‌ ക്ഷുഭിതനായ അദ്ദേഹം സുരക്ഷയ്‌ക്ക്‌ നിയോഗിച്ച ഉദ്യോഗസ്ഥനെ മടക്കുകയായിരുന്നു. കോവിഡ്‌ ഡ്യൂട്ടി കാരണം പൊലീസ്‌ ഉദ്യോഗസ്ഥരുടെ ക്ഷാമം ഉള്ളപ്പോഴാണ്‌ കേന്ദ്രമന്ത്രിയുടെ ഈ നിലപാട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top