13 May Thursday

മുരളീധരന്‍ ജനങ്ങള്‍ക്കും നാടിനും വേണ്ടി എന്തെങ്കിലും ചെയ്യണം; വിമര്‍ശനവുമായി ആര്‍എസ്എസ് പ്രചാരക്

സ്വന്തം ലേഖകന്‍Updated: Tuesday Apr 20, 2021

കോഴിക്കോട്> കേന്ദ്രമന്ത്രി വി മുരളീധരന്‍ ജനങ്ങള്‍ക്കും നാടിനും വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ആര്‍എസ്എസ് പ്രചാരകന്‍. മുരളീധരന്റെ പരാമര്‍ശങ്ങള്‍ അന്തസ്സ് കെടുത്തുന്നതാണെന്ന് സൂചിപ്പിച്ച് ആര്‍എസ്എസ് സംസ്ഥാന പ്രചാരകന്‍ ശരത് ഇടത്തിലാണ് വിമര്‍ശനവുമായി എത്തിയത്.

മുഖ്യമന്ത്രി പിണറായി വിജയനെതിരായ മുരളീധരന്റെ അധിക്ഷേപത്തില്‍ ആര്‍എസ്എസിലും ബിജെപിയിലും പ്രതിഷേധമുണ്ടെന്നതിന്റെ തെളിവാണിത്. 'വി എം ആര്‍മിയുടെ ശ്രദ്ധക്ക്' എന്ന പേരില്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് മുരളീധരന്റെ ഇടപെടലിലുള്ള അസംതൃപ്തി പ്രകടിപ്പിച്ചത്. ''തുടങ്ങിയത് പിണറായിയോടായിരുന്നു. പിന്നീടത് ഐസക്കിനോടായി. ഇപ്പം ജയരാജനോടാണ്.

അടുത്തത് നിങ്ങളെ അവര്‍ കാരായി രാജനിലെത്തിക്കും'' എന്നു പറഞ്ഞ് സ്വന്തം സാമൂഹ്യമാധ്യമങ്ങള്‍ കൈകാര്യംചെയ്യുന്നവര്‍ക്കൊപ്പം തുള്ളുകയാണ് കേന്ദ്ര സഹമന്ത്രിയെന്നാണ് ശരത്തിന്റെ പോസ്റ്റ്. ഇത് പരസ്യമായി പറയുന്നത്, രഹസ്യമായി പറഞ്ഞാല്‍ തലയില്‍ കയറുന്നവരല്ല വി എം ആര്‍മി എന്നതിനാലാണെന്നും കുറിച്ചിട്ടുണ്ട്. ആര്‍എസ്എസ്  മലപ്പുറം, കോഴിക്കോട് ജില്ലാ പ്രചാരകായിരുന്നു ശരത്. ആര്‍എസ്എസ് നിയന്ത്രിക്കുന്ന വിദ്യാഭ്യാസ സംരക്ഷണസമിതിയുടെ സംസ്ഥാന സംയോജകനുമായിരുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top