21 June Monday

മുരളിയും സുരേന്ദ്രനും പാർടിയുടെ 
വിശ്വാസ്യത തകർത്തു ; ബിജെപി കേന്ദ്ര നേതൃത്വത്തിന്‌ പരാതി

ദിനേശ്‌ വർമUpdated: Sunday May 9, 2021


തിരുവനന്തപുരം
കേരളത്തിൽ ബിജെപിയുടെ വിശ്വാസ്യത തകർത്ത പ്രവർത്തനമാണ്‌ കേന്ദ്രമന്ത്രി വി മുരളീധരനും സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രനും നടത്തിയതെന്ന്‌ കേന്ദ്ര നേതൃത്വത്തിന്‌ പരാതി. മുൻ സംസ്ഥാന പ്രസിഡന്റുമാരും തോറ്റ സ്ഥാനാർഥികളുമടക്കമുള്ളവരാണ്‌ പരാതിയയച്ചത്‌. ബിജെപിയുടെ മുതിർന്ന നേതാക്കൾക്കെല്ലാം പരാതിയുടെ പകർപ്പുകൾ കൈമാറി.

വോട്ടുകച്ചവടംചെയ്യുന്ന പാർടിയാണെന്ന ധാരണ ജനങ്ങളിൽ ശക്തമായി. വി മുരളീധരനും കെ സുരേന്ദ്രനുമാണ്‌ അതിന്‌ കാരണക്കാർ. 35 സീറ്റ്‌ കിട്ടിയാൽ സർക്കാരുണ്ടാക്കുമെന്ന്‌ പ്രചരിപ്പിച്ചത്‌ ഇത്തരം കച്ചവടധാരണ ജനങ്ങളിൽ ഊട്ടിയുറപ്പിച്ചു. 1991ൽ ബിജെപി വ്യാപകമായി വോട്ടുകച്ചവടം നടത്തിയിരുന്നു. 2004ലെ ലോക്‌‌സഭാ തെരഞ്ഞെടുപ്പിനും തുടർന്നുവന്ന നിയമസഭാ തെരഞ്ഞെടുപ്പിനും ശേഷമാണ്‌  വിശ്വാസ്യത വീണ്ടെടുക്കാൻ സാധിച്ചത്‌. തുടർന്ന്‌ തെരഞ്ഞെടുപ്പുകളിൽ വോട്ടുവിഹിതം വർധിപ്പിച്ചു. 2016ൽ നിയമസഭാ പ്രാതിനിധ്യവുംനേടി. ഇതെല്ലാം തകിടംമറിച്ച്‌ ഉണ്ടായിരുന്ന നിലകൂടി ഇപ്പോൾ തകർത്തു. 90 അസംബ്ലി മണ്ഡലത്തിൽ 1991നേക്കാൾ പിറകോട്ടടിപ്പിച്ചു. ഈ നേതൃത്വവുമായി പാർടിക്ക്‌ സംസ്ഥാനത്ത്‌ മുന്നോട്ടുപോകാനാകില്ല. ജനങ്ങൾക്ക്‌ വിശ്വാസമുള്ള നേതൃത്വത്തെ കൊണ്ടുവരാൻ കേന്ദ്ര നേതൃത്വം ഇടപെടണമെന്നും കത്തിൽ ആവശ്യപ്പെട്ടു. 

പശുവിനെ പുല്ല് തിന്നാൻ അനുവദിക്കാത്ത ശ്വാനന്മാർക്ക് തുല്യമാണ് പ്രസിഡന്റും സൂപ്പർ പ്രസിഡന്റും എന്ന പാർടിക്കകത്തെ അടക്കംപറച്ചിൽ  യാഥാർഥ്യമായി. അന്നന്നത്തെ ഇരയ്ക്കുവേണ്ടി കൊല്ലുന്നതിനു സമാനമാണ് വി മുരളീധരൻ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കാൻവേണ്ടി മുഖ്യമന്ത്രിയെ വിമർശിക്കുന്നതെന്നും മുതിർന്ന നേതാക്കൾ വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top